Blog Details

  • Home
  • Malayalam
  • ആത്മവിശ്വാസത്തിൻ്റെ ഗ്രാമർ

ആത്മവിശ്വാസത്തിൻ്റെ ഗ്രാമർ

‘നമുക്കുള്ളത്‌ എല്ലാർക്കും ഉണ്ടാകണമെന്നില്ല, നമുക്കുള്ളത്‌ മറ്റുള്ളവർക്കും.അതിനാൽ ഒരാളുടെ ഇല്ലായ്മയെ പരിഹസിക്കാൻ നമ്മൾ ആരുമല്ല ”

സെൽഫ്‌ റെസ്പെക്ട്‌ എന്ന വാക്ക്‌ കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്‌ ഈ ക്വാട്ട്‌ ആണ്‌.

എവിടയോ കേട്ട പഴയൊരു കഥയുണ്ട്‌, നിറം നോക്കി വിദ്യാർത്ഥികളെ പരിഹസിക്കുന്ന ഒരദ്ധ്യാപകൻ , ഒരിക്കൽ തന്റെ ക്ലാസ്സ്‌ റൂമിലെ ഒരു കുട്ടിയോട്‌ പരിഹാസ രൂപേണ ചോദിച്ചു, നമുക്ക്‌‌ എത്ര കിഡ്നിയുണ്ട്‌. കുട്ടി നാല്‌ എന്ന് മറുപടി നൽകി. കുട്ടികൾ ആർത്ത്‌ ചിരിച്ചു, പരിഹാസ ചിരിയോടെ അദ്ധ്യാപകൻ പറഞ്ഞു, ആരെങ്കിലും പോയി കുറച്ച്‌ വയ്ക്കോൽ കൊണ്ടു വരൂ ഇവന്‌ തിന്നാൻ, അവൻ ഒരു ചായ കൂടി എന്ന് ചേർത്ത്‌ പറഞ്ഞു,ദേഷ്യം വന്ന അദ്ധ്യാപകൻ അവനോട്‌ ക്ലാസ്സിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു. പോകുന്ന വഴിയിൽ തിരിഞ്ഞ്‌ നിന്ന് അവൻ അദ്ധ്യാപകനോട്‌ പറഞു, സാർ, എന്നോട്‌ ചോദിച്ചത്‌ നമുക്ക്‌ എത്ര കിഡ്നി ഉണ്ട്‌ എന്നാണ്‌, നമ്മൾ എന്നാൽ ഇരട്ടയാണ്‌. ഞാനും സാറും. അത്‌ കൊണ്ട്‌ തന്നെ എന്റെ ഉത്തരം ശെരിയാണ്‌, സാർ എന്നോട്‌ നിനക്ക്‌ എന്നോ, എനിക്ക്‌ എന്നോ ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട്‌ എന്ന് തന്നെ ഉത്തരം പറയുമായിരുന്നു. വയ്ക്കോൽ തിന്നുമ്പോൽ വെള്ളം കുടിയ്ക്കാൻ മറക്കണ്ട എന്ന് പറഞ്ഞ്‌ അവൻ ഇറങ്ങി നടന്നു.പിന്നീട്‌ ആ അദ്ധ്യാപകൻ ആരേയും പരിഹസിച്ചിട്ടില്ല.

ക്യത്രിമ ബഹുമാനം കാണിച്ച്‌ ആരുടേയും ബഹുമാനം നമ്മൾ തിരികെ വാങ്ങരുത്‌, ചോദിച്ചും. അതും നമ്മുടെ ചിന്തകളിലൂടെ നമുക്ക്‌ ലഭിക്കേണ്ടതാണ്‌. നമ്മൾ നമ്മളായിരിക്കുക എന്നതാണ്‌ വേണ്ടത്‌.മറ്റുള്ളവർ എന്ത്‌ കരുതും എന്ന ഭയമാണ്‌ നമ്മളെ നമ്മളല്ലാതാക്കുന്നത്‌. ആത്മവിശ്വാസത്തോടെ സംസാരിക്കാനും പ്രവർത്തിക്കാനുംനമുക്കായാൽ ബഹുമാനവും താനെ വന്ന് ചേരും. അതിന്‌ അവനവനിലെ കഴിവുകളെ തിരിച്ചറിയുകയും അത്‌ ഉപയോഗിക്കുകയും എന്നതാണ്‌ .അതിന്‌ നമ്മളെ സഹായിക്കാൻ കഴിയുന്നവർ ഇന്ന് ഒരുപാടുണ്ട്‌.

Cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare