Blog Details

  • Home
  • Malayalam
  • ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ?

ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ?

ഒരു പുതിയ വൈദഗ്ധ്യം സ്വായത്തമാക്കുക എന്നത് തലച്ചോറിന്റെ വിവിധങ്ങളായ  ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർണമായ പ്രക്രിയയാണ്. ഓരോ പുതിയ കഴിവുകളും പഠിക്കുന്നത് തലച്ചോറിന്റെ  ഘടനാപരവും പ്രവർത്തന പരവുമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ആധുനിക ന്യൂറോ സയൻസ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് തലച്ചോറിന്റെ  വികാസത്തിന് ഗുണകരമായ സ്വാധീനം ചെലുത്താം.
 
ഒരു പുതിയ  വൈദഗ്ധ്യം പഠിക്കുന്നതിലൂടെ തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന് പറയുന്നു. ശരീരം പുതിയ അനുഭവങ്ങളോട്  പ്രതികരിക്കാനായി സ്വയം പുനസംഘടിക്കാനുള്ള തലച്ചോറിന്റെ കഴിവാണ് ഇതിനു പ്രേരകമാകുന്നത്. മസ്തിഷ്ക വികാസത്തിന് ന്യൂറോ പ്ലാസ്റ്റി സിറ്റി വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഇവയിലൂടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തോട് സംവദിക്കാൻ ഒരു വ്യക്തിക്ക് അനായാസമായി കഴിയും 
 
അതിനോടൊപ്പം തന്നെ പുതിയ കഴിവുകൾ പഠിക്കുന്നതിലൂടെ  തലച്ചോറിലെ നൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ എണ്ണവും ശക്തിയും വർദ്ധിക്കും ഇത് ഓർമ്മ ശ്രദ്ധ പോലുള്ള വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായകരമാണ്. പുതിയ ഒരു കഴിവ് പഠിക്കുന്നതിനായി തലച്ചോർ പാതകൾ സൃഷ്ടിക്കുന്നതിലൂടെ ആ വ്യക്തിയുടെ വൈജ്ഞാനിക പ്രവർത്തനങ്ങൾ, സർഗാത്മകത , വിമർശനാത്മക ചിന്ത എന്നിവയൊക്കെ ഒരു പരിധിവരെ മെച്ചപ്പെടാം . 
 
ഒരു ഉപകരണം വായിക്കുകയോ നീന്തൽ പഠിക്കുകയോ കായിക പരിശീലനം നടത്തുകയോ ഒക്കെ ചെയ്യുന്നത് നമ്മുടെ ശരീരത്തിന്റെ ഏകോപനത്തെ കൂടുതൽ മൂർച്ചയുള്ളതാക്കി മാറ്റുകയും അത് നമ്മുടെ ബൗദ്ധികതയ്ക്ക് മുന്നേറ്റം നൽകുകയും ചെയ്യുന്നു. അതുപോലെ തന്നെ സാമൂഹികമായ കഴിവുകളും ഇവകൊണ്ടു വികസിക്കുന്നു അതായത് ഒരു സമൂഹിക കൂട്ടായ്മയിൽ   എങ്ങനെ ഇടപഴകാം എന്നും കഴിവുകൾ വികസിപ്പിക്കാം എന്നും അവസരങ്ങൾ പങ്കുവയ്ക്കാം എന്നും നാം പഠിക്കുന്നു. ഏറ്റവും പ്രധാനമായി നാം ഒരു കഴിവ് പഠിക്കുന്നതിലൂടെ  ആത്മാഭിമാനത്തെ   ഉയർത്തുകയും, മാനസികാരോഗ്യവും ജീവിതത്തെ പോസിറ്റീവായി കാണാനും കഴിയുന്നു
 
ചുരുക്കിപ്പറഞ്ഞാൽ ഓരോ പുതിയ കഴിവുകൾ പഠിക്കുന്നതും മനുഷ്യൻറെ മസ്തിഷ്ക വികാസത്തിനും വൈജ്ഞാനിക പ്രവർത്തികൾക്കും സാമൂഹ്യ കഴിവുകൾക്കും ആത്മാഭിമാനം മെച്ചപ്പെടുത്താനും സഹായകരമായി മാറും എന്നതിനാൽ ഏത് പ്രായത്തിലും നമ്മൾ ഓരോ കഴിവുകൾ പഠിക്കണമെന്നും പുതിയ പുതിയ മേഖലകൾ കണ്ടെത്തണമെന്നും അവയിൽ നമ്മളാൽ കഴിയുന്ന കാര്യങ്ങൾ പഠിക്കുകയും ജീവിതത്തെ ആരോഗ്യകരമായി മുന്നോട്ടു കൊണ്ടു പോക്കുകയും വേണം  മനുഷ്യൻ അജീവാനന്ത പഠനത്തിലൂടെയാണ് ജീവിക്കേണ്ടത് എന്ന് ചുരുക്കം
Cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare