Blog Details

  • Home
  • Malayalam
  • ഒളിഞ്ഞും മറഞ്ഞും പോകേണ്ട ഇടമാണോ കൗൺസലിംഗ് കേന്ദ്രങ്ങൾ; അറിയാം മാനസികാരോഗ്യത്തിൽ കൗൺസലിങ്ങിന്റെ പ്രാധാന്യം

ഒളിഞ്ഞും മറഞ്ഞും പോകേണ്ട ഇടമാണോ കൗൺസലിംഗ് കേന്ദ്രങ്ങൾ; അറിയാം മാനസികാരോഗ്യത്തിൽ കൗൺസലിങ്ങിന്റെ പ്രാധാന്യം

ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അല്ലെങ്കിൽ മുഖത്തൊരു നിറവ്യത്യാസമുള്ള പാട് കണ്ടാൽ ഓടി ഡോക്ടറുടെ അടുത്ത് പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ശരീരത്തിന് കൊടുക്കുന്ന ഈ ശ്രദ്ധയുടെ മൂന്നിലൊന്ന് ഭാഗം പോലും ആരും മനസ്സിന് നൽകുന്നില്ല എന്നതാണ് വസ്തുത. അസുഖങ്ങളും രോഗലക്ഷണങ്ങളും എല്ലാം ശരീരത്തിനെന്നപോലെ മനസ്സിനും ഉണ്ടാകാറുണ്ട് പക്ഷേ കാര്യങ്ങൾ പിടിവിട്ടു പോകുന്നതുവരെ ആരും ഇത് മനസ്സിലാക്കാറില്ല അഥവാ മനസ്സിലാക്കിയാൽ തന്നെ പിരിമുറുക്കങ്ങൾക്കൊടുവിലുണ്ടാകുന്ന ആത്മഹത്യയിലോ സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥയിലോ ആയിരിക്കും അത് ചെന്ന് അവസാനിക്കുക.

ശാരീരികമായ ബുദ്ധിമുട്ടുകളിൽ ആവശ്യത്തിന് അറിവുള്ള നമ്മുടെ ജനതയ്ക്ക് മാനസികാരോഗ്യമെന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന അവജ്ഞയാണ് ഇതിന്റെ പ്രധാന കാരണം.ഒരാൾ മനസ്സിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഡോക്ടറെ കണ്ടാൽ സമൂഹം “ഭ്രാന്ത്’ ‘വട്ട്’ തുടങ്ങിയ ടാഗ് ലൈനുകൾ ചാർത്തി നൽകും. ഇത് ഭയന്ന് കാര്യങ്ങൾ മനസ്സിലായാലും വീട്ടുകാർ പോലും മികച്ച ചികിത്സ നൽകുന്നതിന് മടികാട്ടും പകരം അന്ധവിശ്വാസങ്ങളെയും മതാചാരങ്ങളെയും തേടി പോകുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇന്ന് കാണാന്‍ സാധിക്കുന്നത്.

എന്താണ് മാനസികാരോഗ്യം?

വ്യക്തിയുടെ വൈകാരികവും ശാരീരികവുമായ ക്ഷേമമാണ് മാനസികാരോഗ്യം. നല്ല മാനസികാരോഗ്യമുണ്ടെങ്കിൽ അത് സന്തോഷവും ആരോഗ്യകരവുമായ ഒരു ജീവിതം നയിക്കുവാൻ അവരെ സഹായിക്കും. നിങ്ങളുടെ ചിന്ത പെരുമാറ്റം, വൈകാരികാനുഭവം തുടങ്ങിയവയെല്ലാം മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അത് പ്രധാനമാണ്.

എന്താണ് കൗൺസലിങ്?

തീർത്തും മനശ്ശാസ്ത്രപരമായ ഒരു ചികിത്സാ പദ്ധതിയാണ് കൗൺസലിങ്. മാനസികമായ അസ്വാസ്ഥ്യങ്ങളെ മാറ്റുവാനോ മാനസികാരോഗ്യം മെച്ചപ്പെടുത്തുവനോ ഉപകരിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന ചികിത്സാമാർഗമാണിത്. ഒരു വ്യക്തിക്കു മാനസികരോഗത്തിലേക്ക് എത്തും മുമ്പ് തന്നെ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും ഈ ഘട്ടത്തിലാണ് കൗൺസലിങ് ഉപയോഗപ്പെടുത്തുന്നത്. അതിലൂടെ പ്രകടമായ ലക്ഷണങ്ങൾ മാറ്റുവാനോ കുറയ്ക്കുവാനോ സാധിക്കുന്നു. ഏത് പ്രായത്തിലുള്ളവർക്കും എപ്പോൾ വേണമെങ്കിലും കൗൺസിലിങ്ങിന്റെ സേവനം തേടാവുന്നതാണ്.

മാനസികാരോഗ്യത്തിൽ കൗൺസിലിങ്ങിന്റെ പ്രാധാന്യം?

ഒരു മനുഷ്യന്റെ മാനസികാരോഗ്യം പല കാരണങ്ങൾ കൊണ്ട് നഷ്ടപ്പെടാം. പഠനസംബന്ധമായ വിഷയങ്ങൾ, പ്രണയനൈരാശ്യം,തൊഴിൽ നഷ്ടപ്പെട്ടവർ, വരുമാനം നിലച്ചവർ, കുടുംബ പ്രശ്നങ്ങൾ ഉണ്ടായവർ, പ്രസവം,അടുത്ത ബന്ധുക്കളുടെ വിയോഗം തുടങ്ങിയ കാര്യങ്ങളിൽ എന്തുവേണമെങ്കിലും മനസ്സിന്റെ താളം തെറ്റിക്കാൻ കാരണമാകാം.
വിഷാദം, ഉത്കണ്ഠ, അമിത ടെൻഷൻ തുടങ്ങി വിവിധ തരത്തിലുള്ള മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നയാൾക്ക് ചെറിയൊരു കൈത്താങ്ങ് നൽകി നോക്കൂ ഒരുപക്ഷേ ഒരു ജീവിതം തന്നെയാകും അതുവഴി അവർക്ക് തിരിച്ചു കിട്ടുക. നമ്മുടെ കൂടപ്പിറപ്പുകൾക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കൊ അല്ലെങ്കിൽ നമുക്ക് തന്നെയോ അങ്ങനെ ആർക്കുവേണമെങ്കിലും ഇത്തരത്തിൽ ഒരു അവസ്ഥ വരാം. ഈ സാഹചര്യത്തിൽ മനസ്സിന്റെ ധൈര്യം ഒട്ടും കൈവിടാതെ മികച്ചൊരു കൗൺസലിങ്ങിന്റെ സഹായം തേടിയാൽ മനസ്സിന് ബാധിച്ച ക്ഷീണം ഒരു പരിധിവരെ ഒഴിഞ്ഞു കിട്ടാം. കാരണം നമ്മളെ കേൾക്കാനും സമാധാന വാക്കുകൾ പറഞ്ഞ് നൽകുവാനും പ്രചോദനം നൽകുവാനും സദാ സജ്ജരായിരിക്കുന്നവരാണ് കൗൺസലർമാർ. നമ്മുടെ മനസ്സിനെ വായിച്ചെടുക്കുവാനും ശാന്തമാക്കാനമുള്ള പ്രത്യേക കഴിവ് തന്നെ ഇവർക്കുണ്ട്. ചില കേസുകളിൽ ഈ ഒരു കൗൺസലിംഗ് കൊണ്ട് തന്നെ മനസ്സ് ശാന്തമായി എന്നും വരാം. അല്ലാത്തപക്ഷം നമുക്ക് വേണ്ട വിദഗ്ധ മാർഗ്ഗനിർദ്ദേശങ്ങളും കൗൺസലർമാർ നൽകും.

ഏതൊക്കെ ഘട്ടത്തിലാണ് കൗൺസലിങ് സഹായം തേടേണ്ടത്?

മിക്കവാറും എല്ലാ മാനസികപ്രശ്നങ്ങള്‍ക്കും കൗൺസലിങ്ങിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താം. എങ്കിലും ഈ ചികിത്സാരീതി ഏറ്റവും ഫലപ്രദമായി കാണുന്ന ചില പ്രശ്നങ്ങളുണ്ട്. അവ ഇതൊക്കെയാണ് :

1.പഠനപ്രശ്നങ്ങൾ/തകരാറുകൾ
2.ഉത്കണ്ഠ
3.പെരുമാറ്റപ്രശ്നങ്ങൾ/ വൈകൃതങ്ങൾ
4.വ്യക്തിത്വവൈകല്യങ്ങൾ.

മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കാൻ ശേഷിയുള്ള ഒരു ജനത ഉണ്ടായാൽ മാത്രമേ നമ്മുടെ നാടിന്റെ മാനസികാരോഗ്യത്തിന്റെ ഭാവി സുരക്ഷിതമാവുകയുള്ളൂ. വെല്ലുവിളികളും സംഘർഷങ്ങളും കൂടി വരുന്ന ഈ കാലഘട്ടത്തിൽ മാനസികമായി പ്രശ്നങ്ങൾ നേരിടുന്ന ഏതൊരാൾക്കും ധൈര്യത്തോടെ ഒളിമറയില്ലാതെ ഒരു ഡോക്ടറിന്റെയോ കൗൺസലറിന്റെയോ സഹായം തേടാൻ സാധിക്കണം. ആ അവസ്ഥയിലേക്ക് നമ്മുടെ നാട് മാറേണ്ടതുണ്ട്.

Cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare