Blog Details

  • Home
  • Malayalam
  • നീ തെരഞ്ഞെടുത്ത വഴി ശരിയാണോ?

നീ തെരഞ്ഞെടുത്ത വഴി ശരിയാണോ?

“നീ തെരഞ്ഞെടുത്ത വഴി ശരിയാണോ?” എന്ന്

 ചിലപ്പോൾ ഒരു ചോദ്യമായി മുന്നിൽ വന്ന് നിൽക്കുന്നതായ് തോന്നാറില്ലെ ?

ഉത്തരം എല്ലായ്പ്പോഴും ഒരൊറ്റ വാചകത്തിൽ ഒതുക്കാവുന്നതല്ല;

ചിലപ്പോൾ അത് ഒരു യാത്രയാണ്,

തെറ്റുകളിലൂടെ പഠിച്ചും,

പ്രതീക്ഷകളിലൂടെ വളർന്നും,

സ്വയം വിശ്വസിച്ചും മുന്നോട്ട് പോകുന്നൊരു യാത്ര😍

ഓർമ്മിക്കൂ: നിങ്ങളുടെ യാത്രയ്ക്ക് അർത്ഥമുണ്ടെങ്കിൽ,

ഇപ്പോഴത്തെ വഴി തന്നെയാണ് ശരിയായത്.

എങ്കിലും ഞാൻ ശരിയായ വഴി തന്നെയാണോ തിരഞ്ഞെടുത്തത്?

ഈ ചോദ്യം ഒരു തെരുവ് വിളക്കുപോലെ  മുന്നോട്ടു പോകാൻ വെളിച്ചം തരുന്നതും, ഒരേസമയം നമ്മെ നിർത്തി ചിന്തിപ്പിക്കുന്നതുമാണ്.

  ‘ശരിയായ വഴി’ എന്നതിന് എല്ലായ്പ്പോഴും  ഒരു സ്ഥിരമായ ഉത്തരമല്ല മറിച്ച്

നമ്മുടെ മൂല്യങ്ങൾ, ലക്ഷ്യങ്ങൾ, ജീവിത സാഹചര്യങ്ങൾ, വളർച്ചയുടെ ഘട്ടം എന്നിവയെ ആശ്രയിച്ച് അത് മാറിക്കൊണ്ടിരിക്കും.

ചിലപ്പോഴൊക്കെ, നമ്മൾ എടുത്ത തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാൻ സമയം വേണം. അനുഭവമാണ് ഏറ്റവും നല്ല അധ്യാപകൻ.

നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ, ജീവിതത്തിൽ പൂർണ്ണമായും ശരിയായ വഴികൾ ഇല്ല.

ഓരോ വഴിയും ഇരുട്ടും വെളിച്ചവും ,  നേട്ടവും കോട്ടവും , പാഠങ്ങളും ഉണ്ട്.

എന്താണ് ശരി എന്നത് നമ്മൾ ആരാകാൻ ആഗ്രഹിക്കുന്നു, എന്താണ് നമ്മെ നിറവേറ്റുന്നത് — അതിനനുസരിച്ച് രൂപപ്പെടുന്നൊരു യാത്രയാണ്.

എന്നാൽ വഴി തെരഞ്ഞെടുക്കാൻ നമ്മൾക്ക് നമ്മോട് തന്നെ  ചോദിക്കാവുന്ന ചില ചോദ്യങ്ങളുണ്ട്:

  1. ഈ വഴിയിൽ നടക്കുന്നത് എന്റെ മൂല്യങ്ങൾക്കും  ജീവിതത്തിനും യോജിക്കുന്നതാണോ?
  2. എനിയ്ക്ക്  വളർച്ച  നേടാൻ കഴിയുന്നുണ്ടോ?
  3. എന്റെ സന്തോഷവും സമാധാനവും  വർധിക്കുന്നുണ്ടോ?
  4. ഞാൻ എടുത്ത തീരുമാനം ഭയത്തിൽ നിന്നോ, വിശ്വാസത്തിൽ നിന്നോ ആയിരുന്നു?

ഓർമ്മിക്കുക:

ശരിയായ വഴി ഒരിക്കൽ മാത്രം തിരഞ്ഞെടുക്കുന്നൊരു കാര്യമല്ല

അത് ജീവിതകാലം മുഴുവൻ തിരുത്തി, തിരിച്ചറിഞ്ഞ്, പുതുക്കി കൊണ്ടുപോകുന്ന ഒരു പ്രക്രിയയാണ്.

നിങ്ങളുടെ യാത്രയ്ക്ക് അർത്ഥമുണ്ടെങ്കിൽ, നിങ്ങൾ ഇപ്പോള്‍ നടക്കുന്ന വഴി തന്നെ ശരിയാണ്.

Leave A Comment

Cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare