നിങ്ങൾ ഒന്നാലോചിച്ചു നോക്കിയെ നിങ്ങളുടെ മനസ്സ് ശരീരത്തെ നിയന്ത്രണാതീതമായി ചലിപ്പിച്ചാലോ?
ഒരു നഗരത്തിലെ തെരുവിൽ സംഗീതമില്ല, ആഘോഷമില്ല, പക്ഷേ കണ്ടത് തുടർച്ചയായ് നൃത്തം ചെയ്യുന്ന ആളുകളെ. കാലുകൾ രക്തം വാർന്നു, ശരീരം വിറച്ചു, എനിട്ടും അവർക്ക് നിർത്താനാകുന്നില്ല. ഇത് ഏതെങ്കിലും ഒരു ഹോളി വുഡ് സിനിമാ കഥയല്ല മറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഡാൻസിംഗ് പ്ലേഗ് എന്ന കൗതുകകരമായ സംഭവമാണ്.
1518 ജൂലൈയിൽ ഫ്രൗ ട്രോഫിയ എന്ന സ്ത്രീ ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരത്തിലെ തെരുവിലിറങ്ങി. അവൾ ദിവസങ്ങളോളം നിർത്താതെ നൃത്തം ചെയ്തു വീണു, വീണ്ടും എഴുന്നേറ്റു, വീണ്ടും തുടർന്നു. അവളെ കണ്ടവരിൽ ചിലർ അതേ രീതിയിലെ നൃത്തത്തിന് അടിമകളായി. ഒരു മാസത്തിനുള്ളിൽ 400-ൽ അധികം പേർ രോഗബാധിതരായി. പലരും ക്ഷീണിച്ച് വീണു, ചിലർ ഹൃദയാഘാതം, ക്ഷീണം, പക്ഷാഘാതം എന്നിവ മൂലം മരിച്ചു.🥲
ഇന്നും ഡാൻസിംഗ് പ്ലേഗ് ഒരു രഹസ്യം തന്നെയാണ്. എന്നാൽ മനശാസ്ത്രപരമായി നമ്മൾ അതിനെ സമീപിച്ചാൽ നമ്മൾക്ക് കണ്ടെത്താൻ കഴിയുക മാസ് സൈക്കോജനിക് ഇല്ല്നസ് (MPI) പോലുള്ള ചില വസ്തുതകളാണ്. അത്യാധികമായ സമ്മർദ്ദത്തിലും ഭയത്തിലും, മനുഷ്യ മനസ്സ് കൂട്ടമായി പ്രതികരിക്കാറുണ്ട്. ഒരാളുടെ വിചിത്ര പെരുമാറ്റം കണ്ടപ്പോൾ, മറ്റുള്ളവർക്കും അതേ രീതിയിൽ പെരുമാറാനുള്ള പ്രേരണം ഉണ്ടായി കാണാം.
ആ കാലഘട്ടത്തിലെ ക്ഷാമവും രോഗങ്ങളും ജനങ്ങളെ ഇതിനകം തന്നെ ശാരീരികമായി മാനസികമായും തളർത്തിയിട്ടുണ്ടാകാം ചിലപ്പോൾ ശരീരം, പറയാനാകാത്ത വേദന, നൃത്തം പോലെയുള്ള പ്രകടനങ്ങളിലൂടെ പുറത്തെടുത്തതാകാം. ഡാൻസിംഗ് പ്ലേഗ് നമ്മെ ഓർമ്മിപ്പിക്കുന്നത്, മനസിന്റെ സമ്മർദ്ദം ഒരു സമൂഹത്തെയും ബാധിക്കാം എന്നതാണ്. ഭയം, വിശ്വാസം, സമ്മർദ്ദം എന്നിവ ഒരുമിച്ച് വന്നാൽ, മനുഷ്യർ നിയന്ത്രണാതീതമായ പെരുമാറ്റത്തിലേക്ക് വഴുതി വീഴും. ഇന്നും നമുക്ക് ഇതിന്റെ അനുരണനം കാണാം സോഷ്യൽ മീഡിയയിലെ കൂട്ടപ്രവണതകളിലും, പെട്ടെന്നുള്ള കൂട്ടഭീതികളിലും, സാമ്പത്തിക വിപണിയിലെ പാനിക്കുകളിലും ഒക്കെ ഇതിൻ്റെ ചില ഘടകങ്ങൾ കാണാം.