Blog Details

  • Home
  • Malayalam
  • Expressive Art Therapy എന്നാൽ എന്ത്?

Expressive Art Therapy എന്നാൽ എന്ത്?

മാനസിക സമ്മർദ്ദങ്ങളെ നേരിടാൻ രസകരമായ ഒരു വഴിയാണ് ഡാൻസിങ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ….. പരിശീലനത്തിനും പെർഫോമൻസിനും മാത്രമല്ലാതെ ഇങ്ങനെ മാനസിക വ്യായമത്തിനും ഡാൻസ് ചെയ്യുന്നവരുണ്ടെന്ന് കേൾക്കുമ്പോഴോ…..

അതെ സത്യമാണ്. ഡാൻസ് മൂവ്മെന്റ് അല്ലെങ്കിൽ ഡാൻസ് തെറാപ്പി എന്നത് മാനസികവും, ശാരീരികവും, സാമൂഹികവുമായ ഒരാളുടെ ആരോഗ്യത്തെ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ പരിശീലിച്ചു വരുന്ന ഒരു തെറാപ്പി രീതിയാണ്.
മികച്ച നൃത്തച്ചുവടുകൾ, മെയ് വഴക്കത്തോടെയുള്ള പ്രകടനം എന്നിവയിലൊക്കെ കേന്ദ്രീകരിക്കുന്നതിനു പകരം, ഒരാളുടെ സ്വാഭാവികമായ എല്ലാ ചിന്തകളേയും വികാരങ്ങളേയും നൃത്ത രൂപേണ അവതരിപ്പിക്കാൻ അനുവദിക്കുക എന്നതാണ് ഈ തെറാപ്പിയുടെ രീതി.

Expressive Art Therapy എന്നറിയപ്പെടുന്ന ഡാൻസ് തെറാപ്പി 19ാം നൂറ്റാണ്ടിൽതന്നെ തുടക്കം കുറിക്കപ്പെട്ടതും,ഒരു വലിയ ജനവിഭാഗത്തെ ഇന്നും ജീവിതം മെച്ചപ്പെടുത്താൻ സഹായിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു പ്രധാനചികിത്സാ രീതിയാണ്.

1966 ൽ The American Dance Therapy Association എന്ന പേരിൽ ലോകത്തിലാദ്യമായും, 1975ൽ The Indian Association of Dance Movement Therapy എന്ന പേരിൽ ഇന്ത്യയിലും ഡാൻസ് തെറാപ്പി അസോസിയേഷനുകൾ രൂപീകരിക്കപ്പെടുകയുണ്ടായി.

മനസും ശരീരവും തമ്മിലുള്ള ബന്ധത്തിലൂന്നി, ആശയത്തെ മനസിൽ നിന്ന്, നൃത്തം വഴി ശാരീരികമായി പ്രകടിപ്പിക്കാൻ കഴിയുമെന്നതും,
വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നതിലുമപ്പുറം ശാരീരികമായി ഭാഷയുടേയും വാക്കുകളുടേയും അതിർവരമ്പുകൾ ഭേദിച്ച് പ്രകടിപ്പിക്കാൻ കഴിയുമെന്നതും, വികാരങ്ങളെ പ്രകടിപ്പിക്കാനുള്ള ഒരു പ്രതീകമായി ശരീരത്തെ സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുമെന്നുമുള്ള തത്വങ്ങളാണ് ഈ തെറാപ്പിരീതി മുന്നോട്ട് വയ്ക്കുന്നത്….

അപ്പോൾ നിങ്ങളുടെ സുഹൃത്തുക്കളാരെങ്കിലും പരമ്പരാഗത ചികിത്സാരീതികളിൽ നിന്ന് മാറി ചിന്തിക്കുവാനാഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഡാൻസ് തെറാപ്പി റെക്കമൻ്റ് ചെയ്യുമല്ലോ?

Cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare