വെറുതെ വേലിയിരുന്ന പാമ്പിനെ എടുത്ത് പറയാൻ പറ്റാത്തിടത്ത് വെയ്ക്കുക എന്ന് പറയും, ആവശ്യമില്ലാത്ത ബന്ധങ്ങൾ സ്യഷ്ടിക്കുകയും അത് തുടരുകയും ചെയ്യുന്നതിനെ സൂചിപ്പിക്കാൻ പറയുന്നതാണെലും അതിൽ വാസ്തവം ഉണ്ട്.
നിങ്ങൾ മറ്റൊരാളോട് സംസാരിക്കുന്നത് ഇഷ്ടമല്ല,നിന്നെ എന്തിന് കൊള്ളാം,ഞാൻ ആയത് കൊണ്ട് നിന്നെ സഹിക്കുന്നു,ഞാൻ പറയുന്നതേ നീ ചെയ്യാവൂ, സൗഹ്യദങ്ങൾ എന്ന പേരിൽ നമ്മളിൽ അധീഷത്വം ചെലുത്താൻ ശ്രമിക്കുന്നതാണ്. ഇത്തരം
ടോക്സിക് ബന്ധങ്ങൾ തിരിച്ചറിയുകയും എത്രയും വേഗം അത്തരം ബന്ധങ്ങൾ അവസാനിപ്പിക്കുയും ചെയ്യുക എന്നതാണ് അഭികാമ്യം.
ടോക്സിക് ബന്ധങ്ങളോട് വിട്ടുവീഴ്ച. ചെയ്യരുത്. ടോക്സിക് റിലേഷൻ എന്ന് പറഞ്ഞാൽ, അത്
ഭർത്താവാകാം,ഭാര്യയാകാം ,അച്ഛനാവാം, അമ്മയാവാം,ആങ്ങളയാവാം, പെങ്ങളാവാം, കുടുംബക്കാരാകാം, കൂട്ടുകാരാകാം അദ്ധ്യാപകർ ആകാം സഹ പ്രവർത്തകർ ആകാം ആരുമാവാം.
ടോക്സിസിറ്റി ഇല്ലാതിരിക്കാൻ ആദ്യമേ ശ്രദ്ധിക്കണം.ബന്ധങൾ ബന്ധനങ്ങൾ ആയാൽ ഒഴിവാക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്.