Malayalam

ഒ.സി.ഡിയും (OCD) മാനസികാരോഗ്യവും; അറിയണം കാര്യവും കാരണങ്ങളും

ഒ.സി.ഡി – സമൂഹത്തിൽ ഇന്ന് പലവിധ നിർവചനങ്ങൾ കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു മാനസിക അവസ്ഥയാണ് ഒ.സി.ഡി എന്ന ഒബ്‌സെസ്സിവ് കംപൽസീവ് ഡിസോർഡർ. സിനിമകളിൽ കോമഡിയായി കാണിക്കുന്നത് പോലെ എപ്പോഴും കൈ കഴുകി കുളിച്ചു വൃത്തിയായി നടക്കുന്ന അമിത വൃത്തിയുടെ അസുഖമോ അല്ലെങ്കിൽ നിര തെറ്റിയിരിക്കുന്ന സാധനങ്ങൾ കറക്റ്റ് ആക്കി വെക്കാൻ സൂക്ഷ്മ നിരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയോ മാത്രമല്ല ഒ.സി.ഡിക്കാരൻ. നമ്മളെല്ലാം നിസാരം എന്ന് കരുതുന്ന ചെറിയ ചെറിയ കാര്യങ്ങളെ പോലും സംഘർഷഭരിതമായ മനസ്സോടെ സമീപിക്കുന്ന, സ്വയമായി ചിന്തകളെയും […]
Read More

ഒളിഞ്ഞും മറഞ്ഞും പോകേണ്ട ഇടമാണോ കൗൺസലിംഗ് കേന്ദ്രങ്ങൾ; അറിയാം മാനസികാരോഗ്യത്തിൽ കൗൺസലിങ്ങിന്റെ പ്രാധാന്യം

ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അല്ലെങ്കിൽ മുഖത്തൊരു നിറവ്യത്യാസമുള്ള പാട് കണ്ടാൽ ഓടി ഡോക്ടറുടെ അടുത്ത് പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ശരീരത്തിന് കൊടുക്കുന്ന ഈ ശ്രദ്ധയുടെ മൂന്നിലൊന്ന് ഭാഗം പോലും ആരും മനസ്സിന് നൽകുന്നില്ല എന്നതാണ് വസ്തുത. അസുഖങ്ങളും രോഗലക്ഷണങ്ങളും എല്ലാം ശരീരത്തിനെന്നപോലെ മനസ്സിനും ഉണ്ടാകാറുണ്ട് പക്ഷേ കാര്യങ്ങൾ പിടിവിട്ടു പോകുന്നതുവരെ ആരും ഇത് മനസ്സിലാക്കാറില്ല അഥവാ മനസ്സിലാക്കിയാൽ തന്നെ പിരിമുറുക്കങ്ങൾക്കൊടുവിലുണ്ടാകുന്ന ആത്മഹത്യയിലോ സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥയിലോ ആയിരിക്കും അത് ചെന്ന് അവസാനിക്കുക. ശാരീരികമായ ബുദ്ധിമുട്ടുകളിൽ […]
Read More

ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലേ; അത്‌ മനസിനും ശരീരത്തിനും ഒരുപോലെ ആപത്ത് ആണ്‌!

എന്തെങ്കിലും മിണ്ടിയാൽ ‘ദേഷ്യം’ മിണ്ടിയില്ലെങ്കിൽ ‘ദേഷ്യം’, ചെയ്താൽ ‘ദേഷ്യം’ ചെയ്തില്ലെങ്കിൽ ‘ദേഷ്യം’. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും മറ്റുള്ളവരോട് ദേഷ്യപ്പെടുന്നത് മാനസിക രോഗമാണോ? ജീവിത സമ്മർദ്ദങ്ങൾക്കിടയിലെ ഏതെങ്കിലും ഒക്കെ സാഹചര്യത്തിൽ നമ്മളിൽ പലരും ദേഷ്യപ്പെടുന്നതുകൊണ്ടുതന്നെ ‘അതെ’ എന്ന് സമ്മതിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ ദേഷ്യംവന്നാൽ മറുവശത്തുള്ള ആളെ തല്ലിയാലോ മാനസികമായി തകർത്താലോ മാത്രമേ ദേഷ്യം അടങ്ങുന്നുള്ളൂവെങ്കിൽ അയാളെ മാനസികാരോഗ്യമുള്ളയാളായി പരിഗണിക്കാനാവില്ല. ഈ ദേഷ്യം മനുഷ്യന്‍റെ മാനസികാരോഗ്യം തകർക്കുന്നതിനോടൊപ്പം സാമൂഹിക ജീവിതവും തൊഴിൽ ചെയ്ത് ജീവിക്കാനുള്ള കഴിവുപോലും നശിപ്പിക്കും. മാത്രമല്ല, […]
Read More

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം: ജോലിസ്ഥലത്ത് മരിച്ച് ജീവിച്ചും, ജീവിച്ച് മരിച്ചും ഇങ്ങനെ എത്ര നാൾ!

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന പ്രമേയത്തോടെയായിരുന്നു 2024 ഒക്ടോബർ പത്തിലെ മാനസികാരോഗ്യ ദിനം ലോകാരോഗ്യ സംഘടന ആചരിച്ചത്. നിർഭാഗ്യവശാൽ ആ വർഷം തന്നെയാണ് നാളെയുടെ ഒരു വലിയ മുതൽക്കൂട്ടാകാമായിരുന്ന അന്ന സെബാസ്റ്റ്യൻ എന്ന മിടുക്കി ചാർട്ടേർഡ് അക്കൗണ്ടന്റ് പെൺകുട്ടിയുടെ ജീവൻ തൊഴിലിടത്തിലെ സമ്മർദ്ദത്തിൽ പൊലിഞ്ഞതും. പുറംലോകത്ത് വലിയ വാർത്തയായ ഈ മരണം തൊഴിലാളികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെ കുറിച്ച് വലിയ ചർച്ചകൾക്ക് തന്നെ വഴി വെച്ചിരുന്നു. എന്നാൽ അന്നയ്ക്ക് മുമ്പും ഒപ്പവും ശേഷവും ജോലിസ്ഥലത്ത് മരിച്ച് ജീവിച്ചും, ജീവിച്ച് […]
Read More

ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ എന്തും ചെയ്യാൻ റെഡി ; തിരിച്ചറിയണം ഈ മാനസിക വൈകല്യ ലക്ഷണങ്ങൾ

എവിടെയെങ്കിലും ചെന്നാൽ അവിടെ താനായിരിക്കണം മെയിൻ. കാണുന്നവരെല്ലാം ശ്രെദ്ധിക്കണം അംഗീകരിക്കണം അതിനായി എന്ത് ചെയ്യുവാനും റെഡി. ഇത്തരത്തിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളുകളെ എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മളെല്ലാവരും കണ്ടുട്ടുണ്ടാകുമല്ലേ. എന്നാൽ ഇതെല്ലാം ഒരു മാനസിക വൈകല്യത്തിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയുന്നവർ വിരളമാണ്. ഹിസ്‌ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ (എച്ച്‌പിഡി) എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. രൂപഭാവത്തിൽ ശ്രദ്ധ ആകർഷിക്കുവാൻ ശ്രമിക്കുക, അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, ഒരു പരിചയവും ഇല്ലാത്തവരോട് പോലും കൂടുതൽ അടുപ്പം കാണിക്കുന്നത് പോലെ പെരുമാറുക, മറ്റുള്ളവരുടെ […]
Read More

പോസിറ്റീവിറ്റി പരക്കട്ടെ ; മനസ്സിരുത്തിയാലാകാം സൂപ്പർ പാരെന്റ്

“തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ട് പോകും!, അനുസരണയില്ല…” മക്കളെക്കുറിച്ച് ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ ഇത്തരത്തിൽ പരാതി പറയാത്ത മാതാപിതാക്കൾ കുറവായിരിക്കും. എന്നിരുന്നാലും രക്ഷിതാക്കൾ എന്ന നിലയിൽ കുട്ടികൾക്ക് ഏറ്റവും നല്ല സംരക്ഷണവും പരിഗണനയുമൊക്കെ കൊടുത്ത് വളർത്തണം എന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. മക്കളോട് ദേഷ്യപ്പെടാനും വഴക്കിടാനും ഒട്ടുംതന്നെ ഇഷ്ടമില്ലാത്തവരായിരിക്കും മിക്ക മാതാപിതാക്കളും എങ്കിൽ പോലും ചില സാഹചര്യങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോകും. ഇവിടെയാണ് പോസിറ്റീവ് പാരന്റിങ് പ്രസക്തമാകുന്നത്. മക്കളുമായി ശക്തവും ആരോഗ്യകരവുമായ ബന്ധം നിലനിർത്തുന്നതിന് മാതാപിതാക്കൾ ദേഷ്യവും വികാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. […]
Read More

ആത്മഹത്യ തടയാൻ കൂടെ നിൽക്കാം, പ്രതീക്ഷ നൽകാം

ഒന്നും ചെയ്യാൻ പറ്റാതെ പോയല്ലോ… ഞാനോന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ… പ്രിയപ്പെട്ടവരുടെ ആത്മഹത്യയുടെ കുറ്റബോധം പേറി ഇങ്ങനെ നീറുന്ന മനസ്സോടെ ജീവിക്കുന്ന നിരവധി മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ആത്മഹത്യയോടെ പ്രശ്നങ്ങളെല്ലാം തീരും എന്ന് കരുതി ജീവിതം അവസാനിപ്പിക്കുന്ന മനുഷ്യർ ബാക്കി വച്ച് പോകുന്ന ഇത്തരം കുറ്റബോധത്തിന്റെ രക്തസാക്ഷികളെ നമ്മൾ എന്ത് പറഞ്ഞാശ്വസിപ്പിക്കും…. എന്നാൽ ഇത്തരം അവസ്ഥകൾ ഇനിയും തുടരാതിരിക്കാൻ സമൂഹം ഒന്നടങ്കം സ്വീകരിക്കേണ്ട നിരവധി മുൻകരുതലുകൾ ഉണ്ട്. മാനസികാരോഗ്യ സാക്ഷരത നേടിയ ഒരു സമൂഹം ഒന്നിച്ചുനിന്നാൽ ആത്മഹത്യകൾ ഈ ഭൂമിയിൽ […]
Read More

സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൻ്റെ മനശാസ്ത്രം

വെറുതെ വേലിയിരുന്ന പാമ്പിനെ എടുത്ത്‌ പറയാൻ പറ്റാത്തിടത്ത്‌ വെയ്ക്കുക എന്ന് പറയും, ആവശ്യമില്ലാത്ത ബന്ധങ്ങൾ സ്യഷ്ടിക്കുകയും അത്‌ തുടരുകയും ചെയ്യുന്നതിനെ സൂചിപ്പിക്കാൻ പറയുന്നതാണെലും അതിൽ വാസ്തവം ഉണ്ട്‌. നിങ്ങൾ മറ്റൊരാളോട്‌ സംസാരിക്കുന്നത്‌ ഇഷ്ടമല്ല,നിന്നെ എന്തിന്‌ കൊള്ളാം,ഞാൻ ആയത്‌ കൊണ്ട്‌ നിന്നെ സഹിക്കുന്നു,ഞാൻ പറയുന്നതേ നീ ചെയ്യാവൂ, സൗഹ്യദങ്ങൾ എന്ന പേരിൽ നമ്മളിൽ അധീഷത്വം ചെലുത്താൻ ശ്രമിക്കുന്നതാണ്‌. ഇത്തരം ടോക്സിക് ബന്ധങ്ങൾ തിരിച്ചറിയുകയും എത്രയും വേഗം അത്തരം ബന്ധങ്ങൾ അവസാനിപ്പിക്കുയും ചെയ്യുക എന്നതാണ്‌ അഭികാമ്യം. ടോക്സിക് ബന്ധങ്ങളോട് വിട്ടുവീഴ്ച. […]
Read More

ജീവിത വിജയത്തിൻ്റെ മനശാസ്ത്രം

മടിയന്റെ പ്രവ്യത്തി ദിവസം നാളെയാണെന്ന് പണ്ടുള്ളവർ പറയാറൂണ്ട്‌. എന്ത്‌ പറഞ്ഞാലും നാളയാകട്ടെ എന്ന് പറയുന്നത്‌ കൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌. മടിയന്മാരുടെ സ്വഭാവം ആണത്‌. മടിയുടെ അടയാളം ആണ്‌ നാളെ എന്ന വാക്ക്‌, പഠിക്കാൻ പറഞ്ഞാൽ, ജോലിക്ക്‌ പോകാൻ പറഞ്ഞാൽ,അങ്ങനെ എന്തിനും അവൻ നാളയാകട്ടെ എന്ന് വാക്കിൽ മടിയെ ഒളിക്കും. അദ്ധ്വാനിക്കാനുള്ള മടിയാണ്‌ ഇതിന്റെ മറ്റൊരു രൂപം. ശെരിക്കും ടെൻഷനും ഇതിന്റെ ഭാഗമാണ്‌. നാളെയെക്കുറിച്ചുള്ള ആകുലതയും, തനിക്ക്‌ വിജയിക്കാനാകുമോ എന്ന ആത്മവിശ്വാസമില്ലായ്മയും മടി പറയുന്നതിന്റെ കാരണം ആകുന്നുണ്ട്‌. എന്തിലും […]
Read More

മനുഷ്യനായ് ജീവിക്കുന്നവർ

“രണ്ടുപേർ ചുംബിച്ചു തുടങ്ങുമ്പോൾ ലോകം മാറുകയാണെങ്കിൽ പ്രണയം ഒരു പോരാട്ടമാണ് പ്രണയിക്കുക എന്നാൽ പോരാടുക എന്നാണ് ” പ്രശ്സത മെക്സിക്കൻ കവി ഒക്ടോവിയോ പാസ്സിന്റെ വരികളാണ്. പ്രണയമെന്നത്‌ മഹാപാതകം ആയിരുന്ന കാലത്ത്‌ നിന്നും , നമ്മൾ പൂർണ്ണമായും മാറിയിട്ടില്ലങ്കിലും പോലും മാറ്റം ഉണ്ടായിട്ടുണ്ട്‌ എന്നത്‌ വാസ്തവം ആണ്‌. അഞ്ഞൂറോ അയിരം വർഷമോ കഴിയുമ്പോഴോ, ഇക്കാലം അന്ന് പരിഹസിക്കപ്പെടുന്ന, ഗോത്ര യുഗമായി ആയിരിക്കും അന്നത്തെ തലമുറ കാണുക. ഓർക്കണം ഏറ്റവും ആധുനികം എന്ന് നമ്മൾ കരുതുന്ന കാലത്തെക്കുറിച്ചാണ്‌ അന്നത്തെ […]
Read More
Cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare