Malayalam

ബൈപോളാർ ഡിസോഡർ (Bipolar Disorder) – അറിയേണ്ടതെല്ലാം

ബൈപോളാർ ഡിസോഡർ എന്ന് കേട്ടിട്ടുണ്ടാ നിങ്ങൾ…. വടക്കും നാഥൻ എന്ന മലയാള സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം കടന്നുപോകുന്ന അവസ്ഥ ഓർമ്മയുണ്ടോ… അതാണ് Manic-Depressive Disorder എന്നറിയപ്പെട്ടിരുന്ന ബൈപോളാർ ഡിസോഡർ. രോഗത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ തന്നെ രണ്ട് മൂർദ്ധന്യാവസ്ഥകളിലൂടെയാണ് ഒരു ബൈപോളാർ ഡിസോഡറുള്ള രോഗി കടന്നു പോകാറുള്ളത്. Manic Episodes എന്നറിയപ്പെടുന്ന ഉയർന്ന വൈകാരിക ഘട്ടങ്ങളും, Depression എന്ന നിർവികാര താഴ്ച്ചയുമാണ് ഈ രണ്ട് മൂർദ്ധന്യാവസ്ഥകൾ അഥവാ പോളാറുകൾ. അസാധാരണമായ വർദ്ധിച്ച ഊർജ്ജ നില, അസ്വസ്ഥത, ഉറക്കത്തോടുള്ള […]

ബൈപോളാർ ഡിസോഡർ (Bipolar Disorder) – അറിയേണ്ടതെല്ലാം Read More »

Expressive Art Therapy എന്നാൽ എന്ത്?

മാനസിക സമ്മർദ്ദങ്ങളെ നേരിടാൻ രസകരമായ ഒരു വഴിയാണ് ഡാൻസിങ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ….. പരിശീലനത്തിനും പെർഫോമൻസിനും മാത്രമല്ലാതെ ഇങ്ങനെ മാനസിക വ്യായമത്തിനും ഡാൻസ് ചെയ്യുന്നവരുണ്ടെന്ന് കേൾക്കുമ്പോഴോ….. അതെ സത്യമാണ്. ഡാൻസ് മൂവ്മെന്റ് അല്ലെങ്കിൽ ഡാൻസ് തെറാപ്പി എന്നത് മാനസികവും, ശാരീരികവും, സാമൂഹികവുമായ ഒരാളുടെ ആരോഗ്യത്തെ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ പരിശീലിച്ചു വരുന്ന ഒരു തെറാപ്പി രീതിയാണ്. മികച്ച നൃത്തച്ചുവടുകൾ, മെയ് വഴക്കത്തോടെയുള്ള പ്രകടനം എന്നിവയിലൊക്കെ കേന്ദ്രീകരിക്കുന്നതിനു പകരം, ഒരാളുടെ സ്വാഭാവികമായ എല്ലാ ചിന്തകളേയും വികാരങ്ങളേയും നൃത്ത രൂപേണ

Expressive Art Therapy എന്നാൽ എന്ത്? Read More »

കുട്ടികളെ അടിച്ചു പഠിപ്പിക്കണമോ?

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തു എന്റെ ഒരു പ്രിയപെട്ട ടീച്ചർ ഉണ്ടായിരുന്നു. കുട്ടികൾക്കെല്ലാം സാധാരണ വിഷമമുള്ള വിഷയം കണക്കാണല്ലോ , ടീച്ചറാകട്ടെ കണക്കു ടീച്ചർ ആയിരുന്നു . ടീച്ചർ ഓരോ കണക്കും പഠിപ്പിച്ചിട് ചോദ്യം ഇടുകയും ഇതിനു ആദ്യം ഉത്തരം നൽകുന്ന കുറച്ചു പേർക്ക് മാർക്കു നൽകുകയും ചെയ്യുമായിരുന്നു . ഈ മാർക്കിന് വേണ്ടി ഓരോ കുട്ടിയും മത്സര ബുദ്ധിയോട് കൂടി പഠിക്കും ടീച്ചർ ഒരിക്കലും അടിക്കുകയോ വഴക്കു പറയുകയോ ചെയ്തിട്ടില്ല . എന്നിട്ടും കുട്ടികൾ

കുട്ടികളെ അടിച്ചു പഠിപ്പിക്കണമോ? Read More »

വാഴപ്പഴത്തിന്റെ മാനസികാരോഗ്യ ഗുണങ്ങൾ

ലോകമെമ്പാടുമുള്ള മനുഷ്യർക്ക് വളരെ ചെലവ് കുറഞ്ഞ രീതിയിൽ എളുപ്പം ലഭ്യമാകുന്ന ഒരു പഴമാണ് വാഴപ്പഴം ലോകത്തിൻറെ ഏതു കോണിലുമുള്ള അടുക്കളകളിൽ മധുരവും തൃപ്തികരവുമായ ഒരു ലഘുഭക്ഷണമായി ഇവ കരുതപ്പെടുന്നു. നിങ്ങളുടെ മാനസികാരോഗ്യത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയുന്ന പോഷകങ്ങളാൽ സമൃദ്ധമാണ് ഈ വാഴപ്പഴം എന്ന് ആധുനിക ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. സന്തോഷപ്രദമായ മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പോഷക ആഹാരമാണ് വാഴപ്പഴം, പ്രധാനമായും പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം ഇതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും

വാഴപ്പഴത്തിന്റെ മാനസികാരോഗ്യ ഗുണങ്ങൾ Read More »

വികസനവും വികാരവും ജനാധിപത്യത്തിൽ – മനഃശാസ്ത്ര കാഴ്ച

ജനാധിപത്യം, ഒരു ഭരണസംവിധാനമെന്ന നിലയിൽ, വികസനത്തിന്റെ വാഗ്ദാനങ്ങൾക്കും വികാരങ്ങളുടെ വലിച്ചിഴക്കലിനും ഇടയിലായാണ് . ഈ സാഹചര്യത്തിൽ, സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കുന്ന ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ തിരഞ്ഞെടുപ്പിന്റെ മാനസിക വശങ്ങൾ ശ്രദ്ധിച്ചാൽ ഒരാൾ വികസനത്തിന് വേണ്ടി വാദിക്കുബോൾ , മറ്റെയാൾ അന്തരിച്ച വ്യക്തിയുടെ ഓർമ്മകളെ വോട്ടർമാരുടെ വികാരങ്ങളുമായ് ശ്രുതി ചേർക്കുന്നു. വികസനത്തിന് വേണ്ടി പോരാടുന്ന സ്ഥാനാർത്ഥി വോട്ടർമാരോട് യുക്തിസഹവും പുരോഗമനപരവുമായ ഒരു വീക്ഷണം അവതരിപ്പിക്കുന്നു പുരോഗതി, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയാൽ

വികസനവും വികാരവും ജനാധിപത്യത്തിൽ – മനഃശാസ്ത്ര കാഴ്ച Read More »

ചോക്ലേറ്റും പ്രണയവും

പ്രണയിനികൾക്ക് ചോക്ലേറ്റ് കൊടുക്കാത്ത കാമുകന്മാർ ലോക ചരിത്രത്തിൽ തന്നെ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് ????തന്റെ ഇഷ്ടപ്രാണേശ്വരിക്ക് മധുരമുള്ള ചോക്ലേറ്റ് നൽകിക്കൊണ്ട് പ്രണയം പറയുന്നവരും പ്രണയിക്കുന്നവരും എന്തുകൊണ്ടാണ് ഈ ചോക്ലേറ്റ് തന്നെ തിരഞ്ഞെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? യഥാർത്ഥത്തിൽ പ്രണയം എന്നത് ജീവിത ആനന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ, ഫെ നൈതൈലാമൈൻ തുടങ്ങിയവ മനുഷ്യ മനസ്സിൽ സന്തോഷം ക്ഷേമം വൈകാരിക അനുഭവങ്ങൾ തുടങ്ങിയ വ വർധിപ്പിക്കുകയും അതിനോടൊപ്പം തന്നെ സമ്മർദ്ദവും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു ഇതിലൂടെ

ചോക്ലേറ്റും പ്രണയവും Read More »

ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ?

ഒരു പുതിയ വൈദഗ്ധ്യം സ്വായത്തമാക്കുക എന്നത് തലച്ചോറിന്റെ വിവിധങ്ങളായ  ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർണമായ പ്രക്രിയയാണ്. ഓരോ പുതിയ കഴിവുകളും പഠിക്കുന്നത് തലച്ചോറിന്റെ  ഘടനാപരവും പ്രവർത്തന പരവുമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ആധുനിക ന്യൂറോ സയൻസ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് തലച്ചോറിന്റെ  വികാസത്തിന് ഗുണകരമായ സ്വാധീനം ചെലുത്താം.   ഒരു പുതിയ  വൈദഗ്ധ്യം പഠിക്കുന്നതിലൂടെ തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന് പറയുന്നു. ശരീരം പുതിയ അനുഭവങ്ങളോട്  പ്രതികരിക്കാനായി സ്വയം പുനസംഘടിക്കാനുള്ള തലച്ചോറിന്റെ കഴിവാണ്

ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ? Read More »

മനുഷ്യനും ഗന്ധവും തമ്മിൽ

“പുഷ്‌പഗന്ധീ….സ്വപ്നഗന്ധീ…. പ്രക്യതീ നിന്റെ പച്ചിലമേടയിലന്തിയുറങ്ങാൻ എന്ത്‌ രസം …” വയലാറിന്റെ വരികളാണ്‌. കവി കാമുകിയെ വർണ്ണിക്കുയാണ്‌. പുഷ്പത്തിന്റെ, പ്രക്യതിയുടെ , ഗന്ധത്തോടാണ്‌ കവിയുടെ ഉപമ. ഗന്ധവും മനുഷ്യ മനസ്സും തമ്മിൽ അത്രയേറെ ബന്ധമാണ്‌. ഗന്ധത്തിന് മനുഷ്യൻറെ മനസ്സുമായി ആഴമേറിയതും സങ്കീർണ്ണവുമായ ബന്ധമുണ്ട്. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ടെന്നാണ്‌ പറയുന്നത്‌. ഫിംഗർപ്രിന്റ്‌ പോലെ, ഓരോ നാടിനും ആ ഗന്ധമുണ്ട്‌.കേരളത്തിന്റെ ഗന്ധമല്ല, തമിഴ്‌നാടിന്‌, അതല്ല ഗോവയ്ക്ക്‌, അങ്ങനെ ഓരോ മനുഷ്യർക്കുമെന്ന പോലെ ഓരോ നാടിനും ഗന്ധമുണ്ട്‌. മനുഷ്യർക്കും നാടിനും മാത്രമല്ല,

മനുഷ്യനും ഗന്ധവും തമ്മിൽ Read More »

അതി ഭീകരമായ ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ച വ്യക്തിയുടെ ശേഷ ജീവിതം സാധാരണമായിരിക്കുമോ ?

പ്രകൃതി ദുരന്തം, ഗുരുതരമായ അപകടം, ഭീകരപ്രവർത്തനം, യുദ്ധം, ബലാത്സംഗം അല്ലെങ്കിൽ മരണഭീഷണി നേരിടുന്നവർ തുടങ്ങിയ ആഘാതകരമായ സംഭവങ്ങൾ അനുഭവിച്ചവരോ കണ്ടവരോ ആയ ആളുകളുടെ ശേഷ ജീവിതം പഴയതു പോലെ ഒരിക്കലും സന്തോഷകരമായിരിക്കില്ല എന്നതാണ് ദുഖകരമായ വസ്തുത. ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അത് അവർക്ക് വീണ്ടും സംഭവിക്കാം എന്ന ഭയം അവരെ നിരന്തരം വേട്ടയാടും ഇതിനെ സാങ്കേതികമായ Post traumatic stress disorder അഥവ PTSD എന്ന് വിളിക്കും. ഈ ആന്തരിക വ്യഥകളുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുമാകട്ടെ സാധാരണയായി പേടി

അതി ഭീകരമായ ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ച വ്യക്തിയുടെ ശേഷ ജീവിതം സാധാരണമായിരിക്കുമോ ? Read More »

എന്തുകൊണ്ട് മധുരം കഴിക്കുന്നു ?

എന്തുകൊണ്ട് മധുരം കഴിക്കുന്നു ? ഈ അടുത്ത നാളുകളിൽ ഒന്നിൽ ഒരു ഓൺലൈൻ ചാനലിന്റെ , സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ടോക് ഷോയിൽ നിർദോഷമായി പറഞ്ഞ ഒരു കമന്റ്‌ വിവാദം ആയിരുന്നു.മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയുടെ പ്രമോഷൻ ആയിരുന്നു രംഗം. സഹ നടിയോട്‌ മമ്മൂട്ടിയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ അവതാരകനോട്‌, താരം ചക്കര ആണെന്നായിരുന്നു നടിയുടെ മറുപടി, തിരിച്ച്‌ എന്നെ പഞ്ചസാര എന്ന് വിളിച്ചില്ല എന്ന മമ്മുട്ടിയുടെ ചിരിയോടെയുള്ള മറുപടി ആയിരുന്നു വിവാദത്തിന്റെ ഹേതു…. ജീവിതത്തിൽ എന്റെ

എന്തുകൊണ്ട് മധുരം കഴിക്കുന്നു ? Read More »