നമ്മുടെ എല്ലാവരുടെയും മനസ്സിനുള്ളിൽ ഒരു മെയിൽബോക്സ് ഉണ്ട്
അതിൽ നിറഞ്ഞിരിക്കുന്നതാകട്ടെ പഴയ വേദനകളാകുന്ന കത്തുകളാണ്.
അവയെ തുറന്ന് വായിക്കുമ്പോഴെല്ലാം മനസ്സിന് ഭാരം കൂടുന്നു🥲.
ഇന്ന് ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കാം;
ആ വേദനകളെ തിരിച്ചറിയാം, അംഗീകരിക്കാം, പിന്നെ പതുക്കെ വിട പറയാം.
ആ ശൂന്യമായ സ്ഥലത്തേയ്ക്ക്,
സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, പ്രതീക്ഷയുടെ കത്തുകൾക്ക് ഇടം കിട്ടും.
വിട്ടുകളയുന്നത് നഷ്ടമല്ല… അത് ഒരു പുത്തൻ അനുഭവത്തെ സ്വീകരിക്കാനുള്ള ഒരുക്കമാണ്.
അതേ വേദനകളുടെ മെയിൽബോക്സ് ഒഴിവാക്കി സന്തോഷത്തിനായി സ്ഥലം മാറ്റി വെക്കാം
നമ്മിൽ ഓരോരുത്തർക്കും ഒരു “മെയിൽബോക്സ്” ഉണ്ട് അത് വീടിന്റെ പുറകിലോ, ഗേറ്റിന്റെ അടുത്തോ അല്ല… നമ്മുടെ ഹൃദയത്തിനുള്ളിലായിരിക്കും.
അത് തുറന്നുനോക്കുമ്പോൾ ചിലപ്പോൾ ഭാരം തോന്നും.
കാരണം, അതിൽ നിറഞ്ഞിരിക്കുന്നത് പഴയ വേദനകളുടെ കത്തുകളാണ്; നിരാശയുടെ സന്ദേശങ്ങൾ, മനസ്സിൽ പതിഞ്ഞ പഴയ കുറ്റപ്പെടുത്തലുകൾ, നമ്മോട് പറഞ്ഞ വേദനാജനകമായ വാക്കുകൾ.
കാലക്രമത്തിൽ, ഈ കത്തുകൾ കൂടിക്കൂടി നമ്മെ കീഴടക്കിത്തുടങ്ങും.
ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കുള്ള ഇടം പോലും ഇല്ലാതാവും.
ഉപേക്ഷിക്കേണ്ട സമയമുണ്ട്
എല്ലാ കത്തുകളും സൂക്ഷിക്കണമെന്നില്ല. ചിലത് വായിച്ചു മനസ്സിലാക്കി, “ഇത് ഇനി വേണ്ട” എന്ന് തീരുമാനിച്ച് ഉപേക്ഷിയ്ക്കാം .
വേദനകളെ തിരിച്ചറിയുകയും അവയെ ഉപേക്ഷിയ്ക്കുകയും ചെയ്താൽ, നമ്മുടെ “മെയിൽബോക്സ്” വീണ്ടും ശൂന്യമാകുകയും സന്തോഷത്തിന്റെ കത്തുകൾ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യും.
സന്തോഷത്തിന്റെ കത്തുകൾ😍….
ചിന്തിച്ചുനോക്കൂ വേദനകളില്ലാത്ത ഒരു മെയിൽബോക്സ്.
പ്രതീക്ഷയുടെ, സ്നേഹത്തിന്റെ, നന്ദിയുടെ സന്ദേശങ്ങൾ മാത്രം നിറഞ്ഞിരിക്കുന്നത്.
ഓരോ ദിവസം തുറക്കുമ്പോഴും, പുതിയൊരു സന്തോഷത്തിന്റെ “ഡെലിവറി” ലഭിക്കുന്ന ആ ആവേശം. ഓർമ്മിക്കൂ: വേദനകളെ സൂക്ഷിക്കുന്നത് നിങ്ങളെ മാത്രമേ ഭാരപ്പെടുത്തുകയുള്ളൂ. അവയെ വിട്ടയക്കുമ്പോഴാണ്, സന്തോഷത്തിനും സമാധാനത്തിനും നിങ്ങളുടെ ജീവിതത്തിൽ ഇടം തുറക്കുന്നത്.