ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ എന്തും ചെയ്യാൻ റെഡി ; തിരിച്ചറിയണം ഈ മാനസിക വൈകല്യ ലക്ഷണങ്ങൾ
എവിടെയെങ്കിലും ചെന്നാൽ അവിടെ താനായിരിക്കണം മെയിൻ. കാണുന്നവരെല്ലാം ശ്രെദ്ധിക്കണം അംഗീകരിക്കണം അതിനായി എന്ത് ചെയ്യുവാനും റെഡി. ഇത്തരത്തിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളുകളെ എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മളെല്ലാവരും കണ്ടുട്ടുണ്ടാകുമല്ലേ. എന്നാൽ ഇതെല്ലാം ഒരു മാനസിക വൈകല്യത്തിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയുന്നവർ വിരളമാണ്. ഹിസ്‌ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ (എച്ച്‌പിഡി) എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. രൂപഭാവത്തിൽ ശ്രദ്ധ ആകർഷിക്കുവാൻ ശ്രമിക്കുക, അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, ഒരു പരിചയവും ഇല്ലാത്തവരോട് പോലും കൂടുതൽ അടുപ്പം കാണിക്കുന്നത് പോലെ പെരുമാറുക, മറ്റുള്ളവരുടെ […]