Expressive Art Therapy എന്നാൽ എന്ത്?
മാനസിക സമ്മർദ്ദങ്ങളെ നേരിടാൻ രസകരമായ ഒരു വഴിയാണ് ഡാൻസിങ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ….. പരിശീലനത്തിനും പെർഫോമൻസിനും മാത്രമല്ലാതെ ഇങ്ങനെ മാനസിക വ്യായമത്തിനും ഡാൻസ് ചെയ്യുന്നവരുണ്ടെന്ന് കേൾക്കുമ്പോഴോ….. അതെ സത്യമാണ്. ഡാൻസ് മൂവ്മെന്റ് അല്ലെങ്കിൽ ഡാൻസ് തെറാപ്പി എന്നത് മാനസികവും, ശാരീരികവും, സാമൂഹികവുമായ ഒരാളുടെ ആരോഗ്യത്തെ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ പരിശീലിച്ചു വരുന്ന ഒരു തെറാപ്പി രീതിയാണ്. മികച്ച നൃത്തച്ചുവടുകൾ, മെയ് വഴക്കത്തോടെയുള്ള പ്രകടനം എന്നിവയിലൊക്കെ കേന്ദ്രീകരിക്കുന്നതിനു പകരം, ഒരാളുടെ സ്വാഭാവികമായ എല്ലാ ചിന്തകളേയും വികാരങ്ങളേയും നൃത്ത രൂപേണ […]










