പോസിറ്റീവിറ്റി പരക്കട്ടെ ; മനസ്സിരുത്തിയാലാകാം സൂപ്പർ പാരെന്റ്
“തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ട് പോകും!, അനുസരണയില്ല…” മക്കളെക്കുറിച്ച് ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ ഇത്തരത്തിൽ പരാതി പറയാത്ത മാതാപിതാക്കൾ കുറവായിരിക്കും. എന്നിരുന്നാലും രക്ഷിതാക്കൾ എന്ന നിലയിൽ കുട്ടികൾക്ക് ഏറ്റവും നല്ല സംരക്ഷണവും പരിഗണനയുമൊക്കെ കൊടുത്ത് വളർത്തണം എന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. മക്കളോട് ദേഷ്യപ്പെടാനും വഴക്കിടാനും ഒട്ടുംതന്നെ ഇഷ്ടമില്ലാത്തവരായിരിക്കും മിക്ക മാതാപിതാക്കളും എങ്കിൽ പോലും ചില സാഹചര്യങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോകും. ഇവിടെയാണ് പോസിറ്റീവ് പാരന്റിങ് പ്രസക്തമാകുന്നത്. മക്കളുമായി ശക്തവും ആരോഗ്യകരവുമായ ബന്ധം നിലനിർത്തുന്നതിന് മാതാപിതാക്കൾ ദേഷ്യവും വികാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. […]










