തൊഴിലിടങ്ങളിലെ മാനസികാരോഗ്യം: ജോലിസ്ഥലത്ത് മരിച്ച് ജീവിച്ചും, ജീവിച്ച് മരിച്ചും ഇങ്ങനെ എത്ര നാൾ!
തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന പ്രമേയത്തോടെയായിരുന്നു 2024 ഒക്ടോബർ പത്തിലെ മാനസികാരോഗ്യ ദിനം ലോകാരോഗ്യ സംഘടന ആചരിച്ചത്. നിർഭാഗ്യവശാൽ ആ വർഷം തന്നെയാണ് നാളെയുടെ ഒരു വലിയ മുതൽക്കൂട്ടാകാമായിരുന്ന അന്ന സെബാസ്റ്റ്യൻ എന്ന മിടുക്കി ചാർട്ടേർഡ് അക്കൗണ്ടന്റ് പെൺകുട്ടിയുടെ ജീവൻ തൊഴിലിടത്തിലെ സമ്മർദ്ദത്തിൽ പൊലിഞ്ഞതും. പുറംലോകത്ത് വലിയ വാർത്തയായ ഈ മരണം തൊഴിലാളികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെ കുറിച്ച് വലിയ ചർച്ചകൾക്ക് തന്നെ വഴി വെച്ചിരുന്നു. എന്നാൽ അന്നയ്ക്ക് മുമ്പും ഒപ്പവും ശേഷവും ജോലിസ്ഥലത്ത് മരിച്ച് ജീവിച്ചും, ജീവിച്ച് […]