പ്രണയിനികൾക്ക് ചോക്ലേറ്റ് കൊടുക്കാത്ത കാമുകന്മാർ ലോക ചരിത്രത്തിൽ തന്നെ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് ????തന്റെ ഇഷ്ടപ്രാണേശ്വരിക്ക് മധുരമുള്ള ചോക്ലേറ്റ് നൽകിക്കൊണ്ട് പ്രണയം പറയുന്നവരും പ്രണയിക്കുന്നവരും എന്തുകൊണ്ടാണ് ഈ ചോക്ലേറ്റ് തന്നെ തിരഞ്ഞെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?
യഥാർത്ഥത്തിൽ പ്രണയം എന്നത് ജീവിത ആനന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ, ഫെ നൈതൈലാമൈൻ തുടങ്ങിയവ മനുഷ്യ മനസ്സിൽ സന്തോഷം ക്ഷേമം വൈകാരിക അനുഭവങ്ങൾ തുടങ്ങിയ വ വർധിപ്പിക്കുകയും അതിനോടൊപ്പം തന്നെ സമ്മർദ്ദവും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു ഇതിലൂടെ പരോക്ഷമായി ഒരു പക്ഷേ ലൈംഗിക ആവേശം പോലും മെച്ചപ്പെടുകയും ചെയ്യാം. കൂടാതെ മധുരം പങ്കിടുന്നതിലൂടെ ഒരു വൈകാരികമായ നിമിഷം നിർമിക്കാനും കൂടുതൽ അടുപ്പമുള്ളതും ശാന്തവും സ്നേഹ സ്മരണവുമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു. ശാരീരികവും വൈകാരികവുമായ് അടുപ്പമുള്ള ഈ നിമിഷങ്ങൾ ആരോഗ്യപരമായ ബന്ധത്തെയും ഒരുപക്ഷേ ലൈംഗിക ബന്ധത്തെ പോലും സുദൃഢമാക്കുന്നതിനും സഹായകരമാണ്.
എന്നാൽ ലൈംഗികാരോഗ്യത്തെയും സംതൃപ്തിയേയും ബാധിക്കാവുന്ന ഏതെങ്കിലും അടിസ്ഥാന പ്രശ്നങ്ങൾ ഈ വ്യക്തിക്കോ ഈ ബന്ധത്തിലോ ഉണ്ടെങ്കിൽ ചോക്ലേറ്റ് പോലുള്ളവ ഇതിന് പരിഹാരമല്ല അതിനായി നിങ്ങൾ ഒരു വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്