“രണ്ടുപേർ ചുംബിച്ചു തുടങ്ങുമ്പോൾ ലോകം മാറുകയാണെങ്കിൽ പ്രണയം
ഒരു പോരാട്ടമാണ് പ്രണയിക്കുക
എന്നാൽ പോരാടുക എന്നാണ് ”
പ്രശ്സത മെക്സിക്കൻ കവി ഒക്ടോവിയോ പാസ്സിന്റെ വരികളാണ്.
പ്രണയമെന്നത് മഹാപാതകം ആയിരുന്ന കാലത്ത് നിന്നും , നമ്മൾ പൂർണ്ണമായും മാറിയിട്ടില്ലങ്കിലും പോലും മാറ്റം ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവം ആണ്. അഞ്ഞൂറോ അയിരം വർഷമോ കഴിയുമ്പോഴോ, ഇക്കാലം അന്ന് പരിഹസിക്കപ്പെടുന്ന, ഗോത്ര യുഗമായി ആയിരിക്കും അന്നത്തെ തലമുറ കാണുക. ഓർക്കണം ഏറ്റവും ആധുനികം എന്ന് നമ്മൾ കരുതുന്ന കാലത്തെക്കുറിച്ചാണ് അന്നത്തെ തലമുറ ഇങ്ങനെ ചിന്തിക്കുക. അതാണ് മാറ്റം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് കാറൽമാക്സ് പറഞ്ഞത് അത് കൊണ്ടാണ്. എല്ലാം മാറിക്കൊണ്ടിരിക്കും. മാറ്റം ഒഴികെ.
എന്താണ് നമുക്ക് ഇന്ന് ചെയ്യാനാകുക എന്ന് ചോദിച്ചാൽ നല്ല മനുഷ്യനാകുക എന്നതാണ് ആദ്യ ഉത്തരം. നല്ല മനുഷ്യനാകുക എന്നാൽ മനുഷ്യത്വമുള്ളവനാകുക എന്നത് കൂടിയാണ് അർത്ഥം. നല്ല മനുഷ്യർ ഉള്ളിടം സൗരഭ്യം പടർത്തും. അവർ ഹ്യദാലുക്കൾ ആയിരിക്കും. അവർ നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. എല്ലാവരും നല്ലമനുഷരായോ ഈ ലോകം എത്ര സുന്ദരമായിരിക്കും. ആ കാലം ആയിരിക്കും വരും കാലം അടയാളപ്പെടുത്തുക.
മഹാബലിയുടെ കാലം, കാലുഷ്യമില്ലാത്ത, മാനുഷ്യരെല്ലാരും ഒന്ന് പോലെ ജീവിച്ച കാലം എന്ന് ഇന്നും പറയുന്നത് സ്വയം ഓർക്കലും ഓർമ്മിപ്പിക്കലും ആണ്. അത് കൊണ്ട് വരും തലമുറയെ , ഇങ്ങനെയും മനുഷ്യർ ജീവിച്ചിരുന്നു എന്ന് ഓർമ്മിപ്പിക്കാനായി നമുക്ക് ജീവിക്കാം. ചിരിച്ചും സ്നേഹിച്ചും സന്തോഷത്തോടെ…