മടിയന്റെ പ്രവ്യത്തി ദിവസം നാളെയാണെന്ന് പണ്ടുള്ളവർ പറയാറൂണ്ട്. എന്ത് പറഞ്ഞാലും നാളയാകട്ടെ എന്ന് പറയുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. മടിയന്മാരുടെ സ്വഭാവം ആണത്.
മടിയുടെ അടയാളം ആണ് നാളെ എന്ന വാക്ക്, പഠിക്കാൻ പറഞ്ഞാൽ, ജോലിക്ക് പോകാൻ പറഞ്ഞാൽ,അങ്ങനെ എന്തിനും അവൻ നാളയാകട്ടെ എന്ന് വാക്കിൽ മടിയെ ഒളിക്കും.
അദ്ധ്വാനിക്കാനുള്ള മടിയാണ് ഇതിന്റെ മറ്റൊരു രൂപം. ശെരിക്കും ടെൻഷനും ഇതിന്റെ ഭാഗമാണ്. നാളെയെക്കുറിച്ചുള്ള ആകുലതയും, തനിക്ക് വിജയിക്കാനാകുമോ എന്ന ആത്മവിശ്വാസമില്ലായ്മയും മടി പറയുന്നതിന്റെ കാരണം ആകുന്നുണ്ട്. എന്തിലും കൺഫ്യൂഷൻ ആയിരിക്കും ഇവർ.ജോലി കിട്ടിയാൽ പ്രമോഷൻ കിട്ടുമോ, കിട്ടിയാൽ തനിക്ക് തിളങ്ങാനാകുമോ, തിളങ്ങിയാൽ അത് ഗുണം ചെയുമോ ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച്, അവസാനം, ഇതൊക്കെ കഷ്ടപ്പാടാ എന്ന് കരുതിയും ചിന്തിച്ചും ജീവിതം അങ്ങനെ അങ്ങ് തീർക്കും.റിസ്ക്ക് എടുക്കുന്നവർക്കേ മുന്നേറാൻ ആകു എന്നത് നമ്മൾ മറന്ന് പോകുകയാണ്.
നാളെ ഒന്നില്ല, ഇന്ന് ചെയ്യാനുള്ളത് ഇന്ന്, ഇപ്പോൾ തന്നെ ചെയ്യുക.നമ്മൾ ചെയ്യാനുള്ളത് നമ്മൾ തന്നെ ചെയ്യുക , മറ്റാരും അത് ചെയ്യില്ല .