Sibi S Panicker

ഒഴിവാക്കേണ്ട ബന്ധനങ്ങൾ

പണ്ടുള്ളവർ പറയുന്നത്‌ കേട്ടിട്ടുണ്ട്‌, നല്ലയാളാ…സ്നേഹിച്ചാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ ഞെക്കിക്കൊല്ലും എന്ന്, കക്ഷി റിലേഷൻഷിപ്പ്‌ ഉള്ള സമയത്ത്‌ ഭയങ്കരമായി നമ്മളെ സ്നേഹിക്കും എന്ന് സൂചിപ്പിക്കാനാണ്‌ ഇത്‌ പറയുക. എന്തിനാണ്‌ അങ്ങനെ ഒരു ബന്ധം, നമുക്ക്‌ വേണ്ടത്‌ സ്നേഹിച്ചാലും അല്ലങ്കിലും കൊല്ലുന്നയാളെയല്ല, അങ്ങനെയുള്ള ബന്ധം നിലനിൽക്കുകയുമില്ല, ഭാവിയിൽ നമ്മുടെ ജീവിതത്തിലെ വലിയ ശത്രുവായി വരുന്നത്‌ ഇത്തരം ആൾക്കാർ ആയിരിക്കും. സ്നേഹിച്ച്‌ കൊല്ലുന്നവരോ,വെറുപ്പിച്ച്‌ കൊല്ലുന്നവരോ ആയി അല്ല ബന്ധം സ്ഥാപിക്കേണ്ടത്‌. നമുക്കൊപ്പം നമ്മളെ അറിഞ്ഞ്‌ നിൽക്കുന്നവരെ ആണ്‌. അയാളെ മാറ്റി എടുക്കാം […]

ഒഴിവാക്കേണ്ട ബന്ധനങ്ങൾ Read More »

സ്വയം മോട്ടിവേറ്റാകുന്നവർ

നിങ്ങൾക്ക്‌ ഒരു ഉദാഹരണം പറഞ്ഞ്‌ തരികയാണ്‌. അച്ചടക്കം, സ്ഥിരത എന്നിവ നിങ്ങൾക്ക്‌ എങ്ങനെയൊക്കെ ഗുണം ചെയ്യും എന്നതിന്‌ ഇതിലും നല്ലൊരു ഉദാഹരണം എനിക്ക്‌ ഓർമ്മയിൽ വരുന്നില്ല… നടൻ മമ്മൂട്ടി ആണ്‌ ആ ഉദാഹരണം.. വൈക്കത്തിനടുത്തുള്ള ചെമ്പ്‌ എന്നൊരു ചെറിയ ഗ്രാമത്തിൽ നിന്നും വന്ന ആ പയ്യനാണ്‌ ഇന്നീ എഴുപത്തി രണ്ടാംവയസ്സിലും വ്യത്യസ്ത വേഷങ്ങളുമായി ഇൻഡ്യൻ  സിനിമയിൽ അത്ഭുതങ്ങൾ സ്യഷ്ടിക്കുന്നത്‌. പരാജയപ്പെട്ട്‌ തുടങ്ങിയതാണ്‌ അയാളുയും ജീവിതം. ഇന്ന് അയാൾ നിൽക്കുന്ന മേഖലയുമായി അന്ന് അയാൾക്കൊരു ബന്ധവുമില്ല. സ്വയ പ്രയത്നം

സ്വയം മോട്ടിവേറ്റാകുന്നവർ Read More »

ആത്മവിശ്വാസത്തിൻ്റെ ഗ്രാമർ

‘നമുക്കുള്ളത്‌ എല്ലാർക്കും ഉണ്ടാകണമെന്നില്ല, നമുക്കുള്ളത്‌ മറ്റുള്ളവർക്കും.അതിനാൽ ഒരാളുടെ ഇല്ലായ്മയെ പരിഹസിക്കാൻ നമ്മൾ ആരുമല്ല ” സെൽഫ്‌ റെസ്പെക്ട്‌ എന്ന വാക്ക്‌ കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്‌ ഈ ക്വാട്ട്‌ ആണ്‌. എവിടയോ കേട്ട പഴയൊരു കഥയുണ്ട്‌, നിറം നോക്കി വിദ്യാർത്ഥികളെ പരിഹസിക്കുന്ന ഒരദ്ധ്യാപകൻ , ഒരിക്കൽ തന്റെ ക്ലാസ്സ്‌ റൂമിലെ ഒരു കുട്ടിയോട്‌ പരിഹാസ രൂപേണ ചോദിച്ചു, നമുക്ക്‌‌ എത്ര കിഡ്നിയുണ്ട്‌. കുട്ടി നാല്‌ എന്ന് മറുപടി നൽകി. കുട്ടികൾ ആർത്ത്‌ ചിരിച്ചു, പരിഹാസ ചിരിയോടെ അദ്ധ്യാപകൻ

ആത്മവിശ്വാസത്തിൻ്റെ ഗ്രാമർ Read More »

Hapinus Care

ചേർത്ത് പിടിക്കേണ്ട മനുഷ്യർ

ഈ അടുത്താണ്‌ എഫ്‌ ബി വഴി പരിചയപ്പെട്ട ഒരു സുഹ്യത്ത്‌ ആത്മഹത്യ ചെയ്ത വാർത്ത സോഷ്യൽ മീഡിയ വഴി അറിഞത്‌. ശെരിക്കും ഞെട്ടലായിരുന്നു ആ മരണം. കാരണം അതിന്റെ തലേദിവസവും ആൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ആളുടെ എഴുത്തും ഭാഷയും ഒരു കരുത്തുള്ള ആളുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. എന്നിട്ടും എന്ത്‌ കൊണ്ട്‌ അത്‌ സംഭവിച്ചു എന്നത്‌ അഞ്ജാതമാണ്‌… അടുത്തിടെ സോഷ്യൽ മീഡിയയിൽ തന്നെ മറ്റൊരു വീഡിയോ കണ്ടു. ആത്മഹത്യയ്ക്ക്‌ തുനിയുന്ന ആളെ ചേർത്ത്‌ പിടിക്കുന്ന ഒരു വഴിയാത്രക്കാരൻ. ആ

ചേർത്ത് പിടിക്കേണ്ട മനുഷ്യർ Read More »

അമിതമാകുന്ന സ്നേഹം ചൂഷണമോ ? (Emotional Abuse)

Emotional Abuse അഥവാ വൈകാരികമായ ദുരുപയോഗം നേരിടാത്തവർ കുറവാണ്‌. മാനസിക പ്രശ്‌നങ്ങളിലേയ്ക്ക്‌ വരെ നയിക്കുന്ന ഇമോഷണലി ബ്ലാക്ക്‌ മെയിലിംഗ്‌ എന്ന് തന്നെ പറയാവുന്ന ഗുരുതരമായ ക്യത്യമാണിത്‌….! നിങ്ങൾക്ക്‌ ഒരാളോടുള്ള അടുപ്പത്തെ വൈകാരികത നിലനിർത്തി ചൂഷണം ചെയ്യുന്ന ഒന്നാണിത്‌. ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരു ആചാരമാണിത്‌.  ‘ സ്നേഹം കൊണ്ടല്ലേ ‘ എന്ന ഒറ്റ വാക്കിൽ ഗുരുതരമായ ഒരു കുറ്റത്തെ വരെ മായ്ക്കാൻ വരെ പ്രേരിപ്പിക്കുന്ന ബ്ലാക്ക്‌ മെയിലിംഗ്‌ ആണത്‌. അനുഭവിക്കേണ്ടി വരുന്നവർക്ക്‌ മാത്രം മനസ്സിലാകുന്ന ഒന്നാണത്‌… ഒഴിവാക്കാനാകാത്ത

അമിതമാകുന്ന സ്നേഹം ചൂഷണമോ ? (Emotional Abuse) Read More »

കുട്ടികളെ അടിച്ചു പഠിപ്പിക്കണമോ?

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തു എന്റെ ഒരു പ്രിയപെട്ട ടീച്ചർ ഉണ്ടായിരുന്നു. കുട്ടികൾക്കെല്ലാം സാധാരണ വിഷമമുള്ള വിഷയം കണക്കാണല്ലോ , ടീച്ചറാകട്ടെ കണക്കു ടീച്ചർ ആയിരുന്നു . ടീച്ചർ ഓരോ കണക്കും പഠിപ്പിച്ചിട് ചോദ്യം ഇടുകയും ഇതിനു ആദ്യം ഉത്തരം നൽകുന്ന കുറച്ചു പേർക്ക് മാർക്കു നൽകുകയും ചെയ്യുമായിരുന്നു . ഈ മാർക്കിന് വേണ്ടി ഓരോ കുട്ടിയും മത്സര ബുദ്ധിയോട് കൂടി പഠിക്കും ടീച്ചർ ഒരിക്കലും അടിക്കുകയോ വഴക്കു പറയുകയോ ചെയ്തിട്ടില്ല . എന്നിട്ടും കുട്ടികൾ

കുട്ടികളെ അടിച്ചു പഠിപ്പിക്കണമോ? Read More »

വാഴപ്പഴത്തിന്റെ മാനസികാരോഗ്യ ഗുണങ്ങൾ

ലോകമെമ്പാടുമുള്ള മനുഷ്യർക്ക് വളരെ ചെലവ് കുറഞ്ഞ രീതിയിൽ എളുപ്പം ലഭ്യമാകുന്ന ഒരു പഴമാണ് വാഴപ്പഴം ലോകത്തിൻറെ ഏതു കോണിലുമുള്ള അടുക്കളകളിൽ മധുരവും തൃപ്തികരവുമായ ഒരു ലഘുഭക്ഷണമായി ഇവ കരുതപ്പെടുന്നു. നിങ്ങളുടെ മാനസികാരോഗ്യത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയുന്ന പോഷകങ്ങളാൽ സമൃദ്ധമാണ് ഈ വാഴപ്പഴം എന്ന് ആധുനിക ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. സന്തോഷപ്രദമായ മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പോഷക ആഹാരമാണ് വാഴപ്പഴം, പ്രധാനമായും പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം ഇതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും

വാഴപ്പഴത്തിന്റെ മാനസികാരോഗ്യ ഗുണങ്ങൾ Read More »

വികസനവും വികാരവും ജനാധിപത്യത്തിൽ – മനഃശാസ്ത്ര കാഴ്ച

ജനാധിപത്യം, ഒരു ഭരണസംവിധാനമെന്ന നിലയിൽ, വികസനത്തിന്റെ വാഗ്ദാനങ്ങൾക്കും വികാരങ്ങളുടെ വലിച്ചിഴക്കലിനും ഇടയിലായാണ് . ഈ സാഹചര്യത്തിൽ, സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കുന്ന ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ തിരഞ്ഞെടുപ്പിന്റെ മാനസിക വശങ്ങൾ ശ്രദ്ധിച്ചാൽ ഒരാൾ വികസനത്തിന് വേണ്ടി വാദിക്കുബോൾ , മറ്റെയാൾ അന്തരിച്ച വ്യക്തിയുടെ ഓർമ്മകളെ വോട്ടർമാരുടെ വികാരങ്ങളുമായ് ശ്രുതി ചേർക്കുന്നു. വികസനത്തിന് വേണ്ടി പോരാടുന്ന സ്ഥാനാർത്ഥി വോട്ടർമാരോട് യുക്തിസഹവും പുരോഗമനപരവുമായ ഒരു വീക്ഷണം അവതരിപ്പിക്കുന്നു പുരോഗതി, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയാൽ

വികസനവും വികാരവും ജനാധിപത്യത്തിൽ – മനഃശാസ്ത്ര കാഴ്ച Read More »

ചോക്ലേറ്റും പ്രണയവും

പ്രണയിനികൾക്ക് ചോക്ലേറ്റ് കൊടുക്കാത്ത കാമുകന്മാർ ലോക ചരിത്രത്തിൽ തന്നെ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ് ????തന്റെ ഇഷ്ടപ്രാണേശ്വരിക്ക് മധുരമുള്ള ചോക്ലേറ്റ് നൽകിക്കൊണ്ട് പ്രണയം പറയുന്നവരും പ്രണയിക്കുന്നവരും എന്തുകൊണ്ടാണ് ഈ ചോക്ലേറ്റ് തന്നെ തിരഞ്ഞെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? യഥാർത്ഥത്തിൽ പ്രണയം എന്നത് ജീവിത ആനന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ, ഫെ നൈതൈലാമൈൻ തുടങ്ങിയവ മനുഷ്യ മനസ്സിൽ സന്തോഷം ക്ഷേമം വൈകാരിക അനുഭവങ്ങൾ തുടങ്ങിയ വ വർധിപ്പിക്കുകയും അതിനോടൊപ്പം തന്നെ സമ്മർദ്ദവും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു ഇതിലൂടെ

ചോക്ലേറ്റും പ്രണയവും Read More »

ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ?

ഒരു പുതിയ വൈദഗ്ധ്യം സ്വായത്തമാക്കുക എന്നത് തലച്ചോറിന്റെ വിവിധങ്ങളായ  ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർണമായ പ്രക്രിയയാണ്. ഓരോ പുതിയ കഴിവുകളും പഠിക്കുന്നത് തലച്ചോറിന്റെ  ഘടനാപരവും പ്രവർത്തന പരവുമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ആധുനിക ന്യൂറോ സയൻസ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് തലച്ചോറിന്റെ  വികാസത്തിന് ഗുണകരമായ സ്വാധീനം ചെലുത്താം.   ഒരു പുതിയ  വൈദഗ്ധ്യം പഠിക്കുന്നതിലൂടെ തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന് പറയുന്നു. ശരീരം പുതിയ അനുഭവങ്ങളോട്  പ്രതികരിക്കാനായി സ്വയം പുനസംഘടിക്കാനുള്ള തലച്ചോറിന്റെ കഴിവാണ്

ഒരാൾ നീന്തൽ പഠിച്ചാൽ തലച്ചോർ വളരുമോ? Read More »