വാഴപ്പഴത്തിന്റെ മാനസികാരോഗ്യ ഗുണങ്ങൾ

ലോകമെമ്പാടുമുള്ള മനുഷ്യർക്ക് വളരെ ചെലവ് കുറഞ്ഞ രീതിയിൽ എളുപ്പം ലഭ്യമാകുന്ന ഒരു പഴമാണ് വാഴപ്പഴം ലോകത്തിൻറെ ഏതു കോണിലുമുള്ള അടുക്കളകളിൽ മധുരവും തൃപ്തികരവുമായ ഒരു ലഘുഭക്ഷണമായി ഇവ കരുതപ്പെടുന്നു. നിങ്ങളുടെ മാനസികാരോഗ്യത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയുന്ന പോഷകങ്ങളാൽ സമൃദ്ധമാണ് ഈ വാഴപ്പഴം എന്ന് ആധുനിക ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.

സന്തോഷപ്രദമായ മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പോഷക ആഹാരമാണ് വാഴപ്പഴം, പ്രധാനമായും പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം ഇതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും തലച്ചോറിന് ആവശ്യമായ ഓക്സിജന്റെ വിതരണം ഉറപ്പാക്കുകയും ചെയ്യുന്നത് ഒരു വ്യക്തിയുടെ ചിന്തയ്ക്കും വൈകാരിക സ്ഥിരതയ്ക്കും സഹായകരമാണ്.

മനുഷ്യൻറെ മാനസിക ഉല്ലാസത്തെ ത്വരിപ്പെടുത്തുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് . വിഷാദം ഉത്കണ്ഠ തുടങ്ങിയവ കുറയ്ക്കുന്നതിനും മനുഷ്യൻറെ മാനസികാരോഗ്യം ഉയർത്തുന്നതിനും സെറാ ടോൺ പോലുള്ള ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ജീവിതം സമ്മർദ്ദ പൂരിതമായിരിക്കുന്ന ആധുനിക ലോകത്ത് നിങ്ങളുടെ മാനസികാരോഗത്തെ ഇത് വളരെയേറെ ബാധിക്കാറുണ്ട് എന്നാൽ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 സന്തോഷദായിക ന്യൂറോ ട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കുന്നതിലൂടെ സമ്മർദ്ദം നിയന്ത്രിക്കുന്നതിനും സന്തോഷം ഉല്പാദിപ്പിക്കുന്നതിനും തലച്ചോറിനെ സഹായിക്കുന്നു. വാഴപ്പഴങ്ങൾ ഊർജ്ജത്തിന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് ഇത് ശരീരത്തിൽ വളരെ വേഗത്തിലും സുസ്ഥിരവുമായ ഊർജ്ജ ഉൽപാദനം സാധ്യമാക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ വ്യക്തമായി ചിന്തിക്കാനും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്നു. പ്രത്യേകിച്ചും മാനസിക വെല്ലുവിളികൾ നേരിടുന്ന ജോലികൾ ചെയ്യുമ്പോൾ ഇത് സഹായകരമാണ്.

ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കാറുണ്ട് എന്നാൽ വാഴപ്പഴത്തിന് വളരെ കുറഞ്ഞ ഗ്ലൈസമിക് സൂചിക ആയതുകൊണ്ട് അവ ഊർജ്ജം സാവധാനത്തിൽ പുറത്തുവിടുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാതെ സ്ഥിരമായി നിലനിൽക്കുന്നു ഇത് മാനസിക ശോഭത്തിനും ചാഞ്ചാട്ടത്തിന് ഇടയാക്കുന്ന പ്രശ്നങ്ങളിൽ നിന്നും വിടുതൽ തരുന്നു.

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഡോപാമിൻ , കാറ്റെച്ചിൻസ് തുടങ്ങിയ സ്വാഭാവിക ആന്റിഓക്സിഡന്റുകൾ ഓക്സീ ഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിലുള്ള ഓക്സിഡറ്റീവ് സമ്മർദ്ദം , മാനസിക – വൈജ്ഞാനിക തളർച്ച തുടങ്ങിയത് ഇടയാക്കുന്നതാണ്. പതിവായി വാഴപ്പഴം കഴിക്കുന്നതിലൂടെ ഫ്രീ റാഡിക്കലുകളുടെ ദോഷങ്ങളിൽ നിന്നും നിങ്ങളുടെ തലച്ചോറിന് സംരക്ഷിക്കാൻ കഴിയും.

മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ഉറക്കം. ഒരു മനുഷ്യൻ 6 – 8 മണിക്കൂറെങ്കിലും ഉറങ്ങുന്നതാണ് ആരോഗ്യകരമായ ഒരു ജീവിതശൈലി വാഴപ്പഴത്തിൽ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലറ്റോണിനും , മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ല ഉറക്കം കിട്ടാൻ സഹായകരമാണ് ഉറക്കത്തിന് കുറച്ചുസമയം മുൻപ് വാഴപ്പഴം കഴിക്കുന്നത് കൂടുതൽ ശാന്തമായ ഉറക്കം കൊണ്ടുവരാൻ കഴിയും എന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യകരമായ വയർ മാനസികാരോഗ്യത്തിന് ഗുണകരമാണ്. പഴം ഭക്ഷണ നാരുകളുടെ ഉറവിടം ആയതിനാൽ കുടലിലെ സൂക്ഷ്മജീവികളെ സഹായിക്കുകയും അതിലൂടെ കൃത്യമായ ദഹനപ്രക്രിയ സംഭവിക്കുകയും ചെയ്യും ഇത് മനുഷ്യൻറെ ഉൽക്കണ്ഠയും വിഷാദവും കുറയ്ക്കുന്നതിന് സഹായകരമാണ്.

വാഴപ്പഴത്തിന്റെ ഏറ്റവും വലിയ ഗുണം എന്നത് അവ ലോകത്തിൻറെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ് എന്നതും വില കുറവുമാണ് മാത്രമല്ല ഒരു പരിധി വരെയുള്ള ആഹാര പദാർത്ഥങ്ങളിൽ ഇത് ചേർക്കാനും എളുപ്പമാണ് വാഴപ്പഴം എന്നത് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള മാന്ത്രിക വടി അല്ലെങ്കിലും നല്ല മാനസികാരോഗ്യം ആഗ്രഹിക്കുന്ന മനുഷ്യർ തൻറെ ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ്

Leave a Comment

Your email address will not be published. Required fields are marked *