നിങ്ങൾക്ക് ഒരു ഉദാഹരണം പറഞ്ഞ് തരികയാണ്. അച്ചടക്കം, സ്ഥിരത എന്നിവ നിങ്ങൾക്ക് എങ്ങനെയൊക്കെ ഗുണം ചെയ്യും എന്നതിന് ഇതിലും നല്ലൊരു ഉദാഹരണം എനിക്ക് ഓർമ്മയിൽ വരുന്നില്ല…
നടൻ മമ്മൂട്ടി ആണ് ആ ഉദാഹരണം..
വൈക്കത്തിനടുത്തുള്ള ചെമ്പ് എന്നൊരു ചെറിയ ഗ്രാമത്തിൽ നിന്നും വന്ന ആ പയ്യനാണ് ഇന്നീ എഴുപത്തി രണ്ടാംവയസ്സിലും വ്യത്യസ്ത വേഷങ്ങളുമായി ഇൻഡ്യൻ സിനിമയിൽ അത്ഭുതങ്ങൾ സ്യഷ്ടിക്കുന്നത്.
പരാജയപ്പെട്ട് തുടങ്ങിയതാണ് അയാളുയും ജീവിതം. ഇന്ന് അയാൾ നിൽക്കുന്ന മേഖലയുമായി അന്ന് അയാൾക്കൊരു ബന്ധവുമില്ല. സ്വയ പ്രയത്നം ഒരു മനുഷ്യനിൽ ഉണ്ടാക്കുന്ന
വിജയത്തിന്റെ കഥയാണ് അയാളുടേത്. ഇന്ന് ഈ പ്രായത്തിലും അയാൾ യുവാക്കളുടെ അടക്കം റോൾ മോഡൽ ആകുന്നത് മുകളിൽ പറഞ്ഞ അച്ചടക്കവും സ്ഥിരതയും കൊണ്ട് മാതമാണ്. കഴിക്കാൻ എല്ലാ
സാഹചര്യവും ഉണ്ടായിട്ടും അയാൾ കഴിക്കുന്നത് വയർ നിറയെ അല്ല, വിശപ്പ് കെടാൻ മാത്രമാണ്. ഓരോ കാര്യത്തിലും അയാൾ പുലർത്തുന്ന അച്ചടക്കം, അതിലെ സ്ഥിരത അതാണ് അയാളുടെ വിജയവും.
എല്ലാവർക്കും മമ്മൂട്ടി ആകാൻ കഴിയില്ല, പക്ഷെ ക്യത്യമായ നിർദ്ദേശങ്ങൾ തരാൻ,, ശ്രദ്ധിക്കുക, ഉപദേശമല്ല, നിർദ്ദേശം, ആളുണ്ടായാൽ നമുക്കും ആ അച്ചടക്കവും സ്ഥിരതയും നിലനിർത്താൻ സാധിക്കും. ഒരു പക്ഷെ ആദ്യ ഘട്ടങ്ങളിൽ നമുക്ക് സംശയം ഉണ്ടാകാം, തനിക്ക് അത് സാദ്ധ്യമാകുമോ എന്ന്, ആകും എന്ന് മനസ്സിലുറപ്പിക്കുക എന്നതാണ് ആദ്യ കടമ്പ, അതിന് സ്വയം പറ്റിയില്ലങ്കിൽ അങ്ങനെ പ്രേരിപ്പിക്കാൻ നമ്മളെ സഹായിക്കുന്നവർക്കാകും.
വേഷമായാലും തൊഴിലായാലും മറ്റ് എന്തായാലും സന്തോഷത്തോടെ ചെയ്യാൻ കഴിഞ്ഞാൽ തന്നെ അത് നമ്മളിൽ സ്വയമൊരു മാറ്റമുണ്ടാക്കും. എന്തായാലും അത് നമുക്ക് ചെയ്തേ കഴിയൂ, അപ്പോൾ അലസതയും മനസ്സില്ലാ മനസ്സോടെയും ആളുകൾ എന്ത് കരുതും എന്നുമൊക്കെ ആലോചിച്ച് ചെയ്യാനിരുന്നാൽ അതിൽ സന്തോഷവും ഉണ്ടാകില്ല, പക്ഷെ നമ്മൾ ചെയ്യേണ്ടത് നമ്മൾ തന്നെ ചെയ്യുകയും വേണം. അപ്പോൾ ആദ്യമേ സന്റോഷത്തോടെ ചെയ്താലോ… അത് നമ്മുടെ ശരീരത്തേയും മൻസ്സിനേയും ഉന്മേഷവാനാക്കും…
അവനവനിൽ തന്നെ ഒരു മോട്ടിവേറ്റർ ഉണ്ടെന്ന് സ്വയം ഉറപ്പ് വരുത്തുക, നമ്മൾ തന്നെയാണ് നമ്മുടെ മോട്ടിവേറ്റർ…
ചിന്തകൾ കാട് കയറ്റാതെ ഹാപ്പിയാകു മനുഷ്യരേ…