അതി ഭീകരമായ ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ച വ്യക്തിയുടെ ശേഷ ജീവിതം സാധാരണമായിരിക്കുമോ ?

പ്രകൃതി ദുരന്തം, ഗുരുതരമായ അപകടം, ഭീകരപ്രവർത്തനം, യുദ്ധം, ബലാത്സംഗം അല്ലെങ്കിൽ മരണഭീഷണി നേരിടുന്നവർ തുടങ്ങിയ ആഘാതകരമായ സംഭവങ്ങൾ അനുഭവിച്ചവരോ കണ്ടവരോ ആയ ആളുകളുടെ ശേഷ ജീവിതം പഴയതു പോലെ ഒരിക്കലും സന്തോഷകരമായിരിക്കില്ല എന്നതാണ് ദുഖകരമായ വസ്തുത. ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അത് അവർക്ക് വീണ്ടും സംഭവിക്കാം എന്ന ഭയം അവരെ നിരന്തരം വേട്ടയാടും ഇതിനെ സാങ്കേതികമായ Post traumatic stress disorder അഥവ PTSD എന്ന് വിളിക്കും. ഈ ആന്തരിക വ്യഥകളുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുമാകട്ടെ സാധാരണയായി പേടി സ്വപ്നങ്ങളായോ ഫ്ലാഷ്ബാക്കുകളായോ ജീവിതത്തിൽ ഇടപെടുന്നു . ഇവയാകട്ടെ കേവലമായ ഓർമ്മകൾ മാത്രമാണന്ന്  മനസ്സിലാക്കേണ്ടത് മാനസിക ആരോഗ്യത്തിന് വളരെ പ്രധാനമാണ്. താൻ നേരിട്ട ആ ആപത്ത് എപ്പോൾ വേണമെങ്കിലും ആവർത്തിക്കപ്പെടാം എന്ന അവസ്ഥയിലാകും ഈ വ്യക്തി. അനാവശ്യമായ തോന്നലുകളായ് ചിന്തകളിലേയ്ക്ക് നുഴഞ്ഞുകയറുന്ന എപ്പിസോഡുകൾ അഥവ സിനിമ പോലെ അവരിൽ അത് വികസിക്കുന്ന ഒന്നായ് ഇത് മാറും.

ഈ അതി സങ്കീർണ്ണമായ മാനസിക അസ്ഥയ്ക്ക് പൂർണ്ണമായ ചികിത്സ ഇല്ല എന്നതാണ് അതീവ ദു:ഖകരമായ വസ്തുത. തലച്ചോറിൽ നിന്ന്  ആഘാതകരമായ ഓർമ്മയെ പൂർണ്ണമായി നീക്കംചെയ്യാൻ കഴിയില്ലെങ്കിലും ഒരു മികച്ച മനശാസ്ത്രഞ്ജന് രോഗലക്ഷണങ്ങൾ ഗണ്യമായി കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതവുമായി മുന്നോട്ട് കൊണ്ട് പോകാനും സഹായിക്കാൻ കഴിയും കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) എക്‌സ്പീരിയൻഷ്യൽ തെറാപ്പി, അതുപോലെ കുടുംബത്തിന്റെയും സുഹ്രുത്തുകളുടെയും  പിന്തുണ എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ടാണ് ആധുനിക മനശാസ്ത്രം ഇന്നിവരെ  സഹായിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *