ആത്മഹത്യ ചെയ്യുമ്പോൾ . . .

ഞാനൊരു ആത്മഹത്യ കുറുപ്പ് വായിക്കുകയായിരുന്നു, ജീവനൊടുക്കുന്നതിനു മുമ്പ് അതിമനോഹരമായ ഒരു കുറിപ്പ് എഴുതി അത് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കൾക്കെല്ലാം വായിക്കാനും വേദനിക്കാനുമായ് ഒരു ചെറുപ്പക്കാരൻ പോസ്റ്റ് ചെയ്തിട്ട് ജീവനൊടുക്കുന്നു. ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ ആ ആത്മഹത്യ പ്രിയപ്പെട്ടവർക്ക് വേദനാജനകവും വിശാലമായ സമൂഹത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്

ആത്മഹത്യാ ചിന്തകളിലേക്കും പെരുമാറ്റങ്ങളിലേക്കും നയിക്കുന്ന വൈകാരികവും മാനസികവുമായ ഒരുപാട് കാരണങ്ങളുണ്ട്. സാധാരണ രീതിയിൽ അമിതമായ വൈകാരിക ക്ലേശത്തോടുള്ള അങ്ങേയറ്റത്തെ പ്രതികരണമായിട്ടാണ് ആത്മഹത്യ ഉണ്ടാകാറ്. അതായത് തുടർന്ന് ജീവിക്കുന്നതിൽ ഏതൊരു പ്രയോജനവുമില്ല എന്ന തോന്നൽ ഒരു ജീവനെ അവസാനിപ്പിക്കുന്നതിൽ എത്തിചേരുന്നു.

പ്രധാനമായും നിരാശ, നിസ്സഹായത , ഏകാന്തത തുടങ്ങിയവയാണ് ആത്മഹത്യ ചിന്ത ഒരു മനുഷ്യനിൽ നിർമ്മിക്കുന്നത്. തൻറെ ജീവിത സാഹചര്യം മാറ്റാനുള്ള കഴിവില്ല എന്ന തോന്നലും വ്യക്തിബന്ധങ്ങളിലെ പിരിമുറുക്കങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകൾ, ആരോഗ്യപ്രശ്നങ്ങൾ അതുമല്ലെങ്കിൽ ആഘാതകരമായ ചില അനുഭവങ്ങൾ ഒക്കെ മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കാം. ആത്മഹത്യ എന്നത് അസഹനീയമായ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴിയായി ഇവർക്ക് തോന്നിയേക്കാം നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ തീർച്ചയായും സഹായവും പിന്തുണയും നൽകുക എന്ന് മാത്രമല്ല മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതിൽ ഒട്ടും മടിക്കരുത്

Leave a Comment

Your email address will not be published. Required fields are marked *