രതിയുടെ ഭാവി

കാമ ശാസ്ത്രം പോലുള്ള പുരാതന ഗ്രന്ഥങ്ങളാലും പിൽക്കാലത്ത് രതി സമ്പന്നമായ വീഡിയോകളാലും സമ്പുഷ്ടമായ രതി സാമ്രാജ്യത്തെ കുറിച്ചുള്ളതല്ല ഈ കുറിപ്പുകൾ മറിച്ച് ശാസ്ത്രം ഇന്നി വരുന്ന 1-2 പതിറ്റാണ്ടുകൾ കൊണ്ട് നമ്മുടെ അത്യന്തം അവശ്യമായ ശാരീരിക ആവശ്യങ്ങളിലൊന്നിൽ വരുത്താൻ പോകുന്ന വിപ്ലവകരമായ മാറ്റത്തെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്.

നാളെകളിലെ നിങ്ങളുടെ നിശകളെ സമ്പുഷ്ടമാക്കാൻ പോകുന്നത് നമ്മുടെ അതേ ഉള്ളളവുകളുള്ള പാവകളാവാം. നിങ്ങളിൽ പലരും പുശ്ചത്തോടെയാകാം ഇതു കേൾക്കുന്നത് പക്ഷെ നിങ്ങളറിയണം മനുഷ്യന്റെ അതേ ശരീരയളവുകളുള്ള , താപനിലയുള്ള , സംസാരിക്കുന്ന,നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ നിർമ്മിക്കപ്പെട്ട പാവകൾ മാറ്റാരേക്കാളും നിങ്ങളെ സന്തോഷിപ്പിക്കും എന്നതിൽ സംശയമില്ല തന്നെ.

ഈ പാവകൾ എന്തു വിപ്ലവം സൃഷ്ടിക്കാനാണ് എന്ന് ചിന്തിച്ച് നെറ്റി ചുളിക്കുന്നവർക്കായ് പറയാം. ലോകത്തിലെ നിർബന്ധിത ശരീര വിൽപ്പനകൾ ഗണ്യമായ് കുറയുന്ന , സ്ത്രീ കളോടുള്ള അതിക്രമങ്ങൾ അപ്രത്യക്ഷമാകുന്ന സർവ്വോപരി ലൈംഗിക ദാരിദ്ര്യത്തിന്റെ അവസാനങ്ങളിലൊന്നായ് മാറുന്ന സുന്ദരീ സുന്ദരൻ മാരായ പാവകളുടെ കിന്നാശ്ശേരിയെ കുറിച്ചാണ് ഞാൻ പറയുന്നത്.

ദാമ്പത്യ ബന്ധത്തിലെ ഇഴയടുപ്പങ്ങളെ ഇവ പ്രതികൂലമായ് ബാധിച്ചേക്കാം എന്നും മനുഷ്യന്റെ ശാരീരിക ശേഷി ഇണയ്ക്ക് വളരെ കുറവായ് തോന്നാം എന്നതും ഒക്കെ ദൂഷ്യവശ്യങ്ങളായ് സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടി കാട്ടുന്നുണ്ട് . പക്ഷെ ഏറ്റവും വല്യ ദോഷവുമായ് ചൂണ്ടി കാണിക്കപെടുന്നത് ശാരീരിക ബന്ധം എന്നത് തലമുറകൾ സൃഷ്ടിക്കാനുള്ള ഒരു കർമ്മം കൂടിയാണ് എന്നിരിക്കെ അടുത്ത തലമുറകളില്ലാത്ത ഭീതിജനകമായ ഒരു അവസ്ഥ വിശേഷം ഇതിനാൽ നിർമ്മിക്കപെടാം. എന്നാൽ മനുഷ്യ കുലത്തിന്റെ ആദിമകാലം മുതലുള്ള സ്ത്രീ പീഢനങ്ങൾക്ക് മത ധാർമ്മികത ഒരുത്തരമല്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇത് സയൻസിന്റെ ഒരുത്തരമായും നിങ്ങൾക്ക് വായിച്ചെടുക്കാം

Leave a Comment

Your email address will not be published. Required fields are marked *