കാഴ്ചയും തലച്ചോറും

കവി പറയുന്നത്‌ , മങ്ങിയകാഴ്ചകൾ കണ്ട്‌ മടുത്തു . . . അത്‌ കൊണ്ട്‌ കണ്ണടകൾ വേണം എന്നാണ്‌..!

കവി വാക്യം സത്യമാണ്‌. കാഴ്ചയുടെ കൃത്യതയുടെ അത്ഭുതകരമായ തെളിമയാണ്‌ കണ്ണട. എത്ര കൃത്യമായി ആണ്‌ അത് ജീവിതത്ത അടയാളപ്പെടുത്തുന്നത്‌. ചിലർ അത് മുഖത്തെ വിഷാദകരമാക്കുന്നു എന്നതിൽ ഖേദിക്കുന്നവരാണ്‌. പക്ഷെ കണ്ണട നമ്മുടെ മുൻപാതകളെ സുവ്യക്തമാക്കുന്ന അടയാളക്കല്ല് ആണ്‌.

കാഴ്ച ശക്തി കുറഞ്ഞു തുടങ്ങിയാൽ കൃത്യമായി വിദഗ്ധ സഹായം തേടുകയും  കണ്ണട ആവശ്യമെങ്കിൽ അത് ഉപയോഗിക്കുകയും ചെയ്യുക എന്നത് ആധുനിക സമൂഹത്തിൽ സ്വാഭാവികമായ കാര്യം മാത്രമാണ് എന്നാൽ കണ്ണട വെച്ച് തുടങ്ങിയാൽ ജീവിതക്കാലം വെയ്ക്കണം അതിനാൽ പരമാവധി ഒഴിവാക്കണം എന്ന പ്രകൃതി വാദികളുടെ ആശയം വിശ്വസിച്ചിരുന്ന ഒരു കാലമുണ്ട് എനിയ്ക്ക്. ബഹിരാകാശത്ത് കുറച്ചു കാലം ചിലവഴിച്ചു ഭൂമിയിലേയ്ക്ക് തിരിക്കെ വരുന്നവർക്ക് ചെറിയ കാലയളവിലേയ്ക്കെങ്കിലും നടക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നത് നിങ്ങൾക്കറിയാമോ ? കാലുകളെ നടക്കാൻ സഹായിക്കുന്ന മാംസ പേശികൾ ഉപയോഗപെടുത്താതെ ഇരുന്നാൽ  മസ്തിഷ്ക്കം അത് വ്യക്തിക്ക് ആവശ്യമില്ലന്ന് തീരുമാനിക്കും എന്നതാണ് കാരണം.

 അതുപോലെ തന്നെയാണ് കാഴ്ചയുടെ കാര്യവും  കാഴ്ച മങ്ങുബോൾ കണ്ണട ഉപയോഗിക്കാതിരുന്നാൽ തലച്ചോറിന് കണ്ണിന്റെ ഉപയോഗം ആവശ്യമില്ലന്ന് തോന്നുകയും അത് അന്ധതയുടെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഓരോ ശാരീരിക പ്രവർത്തനങ്ങൾക്കു പിന്നിലും മസ്തിഷ്ക്കത്തിൽ നടക്കുന്ന പ്രതിപ്രവർത്തനങ്ങളുണ്ട് അതിനാൽ കൃത്യമായ കണ്ണ് പരിശോധിക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും  ശാസ്ത്രീയമായ ചികിത്സ രീതികൾ പിന്തുടരുകയും വേണം.

മങ്ങിയ കാഴ്ചകൾ കണ്ട്‌ മടുക്കാതിരിക്കാൻ, കാഴ്ചകളെ കൂടുതൽ അനുഭവേദ്യമാക്കാൻ നമുക്ക്‌ കണ്ണടകൾ ഉപയോഗിക്കാം.

Leave a Comment

Your email address will not be published. Required fields are marked *