Abhinand S

ഇമോഷണൽ മാനിപ്പുലേഷനുകൾ (Emotional Manipulations)

“അല്ലെങ്കിലും നിനക്ക് ഞാൻ പറയുന്ന കാര്യങ്ങളോട് താല്പര്യമില്ലല്ലോ ? ഈയിടെയായി ഞാൻ ചെയ്യുന്ന കാര്യങ്ങളൊന്നും നീ കാണുന്നില്ലല്ലോ?” എന്നു തുടങ്ങി, “അച്ഛൻ്റേയും അമ്മയുടേയും താല്പര്യങ്ങൾക്ക് ഒന്നിനും നിനക്ക് വിലയില്ലല്ലോ?” എന്നുവരെയുള്ള എത്ര ചോദ്യങ്ങൾ നിങ്ങൾ ദിനംപ്രതി നേരിടാറുണ്ട്. മറ്റൊരാളുടെ താത്പര്യങ്ങൾക്ക് അനുശ്രതമായ് സ്വന്തം ആഗ്രഹങ്ങളും താല്പര്യങ്ങളും മാറ്റി വെയ്ക്കേണ്ടി വന്നിട്ടുണ്ടോ ? അറിഞ്ഞോ അറിയാതെയോ ഇങ്ങനെയുള്ള ഇമോഷണൽ മാനിപ്പുലേഷൻ നേരിടേണ്ടി വന്നിട്ടുള്ള (ഇപ്പോഴും നേരിടേണ്ടി വരുന്ന) വ്യക്തികളാണ് നമ്മളോരോരുത്തരും. ദൈനം ദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല […]

ഇമോഷണൽ മാനിപ്പുലേഷനുകൾ (Emotional Manipulations) Read More »

മനഃശാസ്ത്രവും മിഥ്യാധാരണകളും

ഒരു ദിവസം തന്നെ പ്രധാനവും അപ്രധാനവുമായ പല കാര്യങ്ങളും നമ്മൾ കാണുകയും വായിച്ചറിയാറുമുണ്ടല്ലോ… അവയിൽ തന്നെ വിശ്വാസനീയമായ ഒരുപാട് മിഥ്യകളും, വിശ്വസിക്കാനാകാത്ത ഒരുപാട് സത്യങ്ങളുമുണ്ടായേക്കാം… നമുക്ക് കേട്ട് പഴകിയ കുറച്ചു മിഥ്യകൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ. അവയൊക്കെ മിഥ്യകളാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രം പോരാ, ഇനിയും സത്യമാണെന്ന് വിശ്വസിക്കുന്നവരോട് പങ്കുവയ്ക്കുകയും, അവരേയും ബോധവാന്മാരാക്കുകയും വേണം 1. കുറച്ചാളുകൾ തലച്ചോറിൻ്റെ വലതുവശം കൂടുതൽ ഉപയോഗിക്കുന്നവരും, മറ്റു ചിലർ ഇടതുവശം കൂടുതലായി ഉപയോഗിക്കുന്നവരുമാണ് തലച്ചോറിൻ്റെ ഏതെങ്കിലും ഒരു വശത്തിന് കൂടുതൽ സ്വാധീനമുള്ളവരാണ്

മനഃശാസ്ത്രവും മിഥ്യാധാരണകളും Read More »

ബൈപോളാർ ഡിസോഡർ (Bipolar Disorder) – അറിയേണ്ടതെല്ലാം

ബൈപോളാർ ഡിസോഡർ എന്ന് കേട്ടിട്ടുണ്ടാ നിങ്ങൾ…. വടക്കും നാഥൻ എന്ന മലയാള സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം കടന്നുപോകുന്ന അവസ്ഥ ഓർമ്മയുണ്ടോ… അതാണ് Manic-Depressive Disorder എന്നറിയപ്പെട്ടിരുന്ന ബൈപോളാർ ഡിസോഡർ. രോഗത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ തന്നെ രണ്ട് മൂർദ്ധന്യാവസ്ഥകളിലൂടെയാണ് ഒരു ബൈപോളാർ ഡിസോഡറുള്ള രോഗി കടന്നു പോകാറുള്ളത്. Manic Episodes എന്നറിയപ്പെടുന്ന ഉയർന്ന വൈകാരിക ഘട്ടങ്ങളും, Depression എന്ന നിർവികാര താഴ്ച്ചയുമാണ് ഈ രണ്ട് മൂർദ്ധന്യാവസ്ഥകൾ അഥവാ പോളാറുകൾ. അസാധാരണമായ വർദ്ധിച്ച ഊർജ്ജ നില, അസ്വസ്ഥത, ഉറക്കത്തോടുള്ള

ബൈപോളാർ ഡിസോഡർ (Bipolar Disorder) – അറിയേണ്ടതെല്ലാം Read More »

Expressive Art Therapy എന്നാൽ എന്ത്?

മാനസിക സമ്മർദ്ദങ്ങളെ നേരിടാൻ രസകരമായ ഒരു വഴിയാണ് ഡാൻസിങ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ….. പരിശീലനത്തിനും പെർഫോമൻസിനും മാത്രമല്ലാതെ ഇങ്ങനെ മാനസിക വ്യായമത്തിനും ഡാൻസ് ചെയ്യുന്നവരുണ്ടെന്ന് കേൾക്കുമ്പോഴോ….. അതെ സത്യമാണ്. ഡാൻസ് മൂവ്മെന്റ് അല്ലെങ്കിൽ ഡാൻസ് തെറാപ്പി എന്നത് മാനസികവും, ശാരീരികവും, സാമൂഹികവുമായ ഒരാളുടെ ആരോഗ്യത്തെ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ പരിശീലിച്ചു വരുന്ന ഒരു തെറാപ്പി രീതിയാണ്. മികച്ച നൃത്തച്ചുവടുകൾ, മെയ് വഴക്കത്തോടെയുള്ള പ്രകടനം എന്നിവയിലൊക്കെ കേന്ദ്രീകരിക്കുന്നതിനു പകരം, ഒരാളുടെ സ്വാഭാവികമായ എല്ലാ ചിന്തകളേയും വികാരങ്ങളേയും നൃത്ത രൂപേണ

Expressive Art Therapy എന്നാൽ എന്ത്? Read More »