Sibi S Panicker

മനുഷ്യനും ഗന്ധവും തമ്മിൽ

“പുഷ്‌പഗന്ധീ….സ്വപ്നഗന്ധീ…. പ്രക്യതീ നിന്റെ പച്ചിലമേടയിലന്തിയുറങ്ങാൻ എന്ത്‌ രസം …” വയലാറിന്റെ വരികളാണ്‌. കവി കാമുകിയെ വർണ്ണിക്കുയാണ്‌. പുഷ്പത്തിന്റെ, പ്രക്യതിയുടെ , ഗന്ധത്തോടാണ്‌ കവിയുടെ ഉപമ. ഗന്ധവും മനുഷ്യ മനസ്സും തമ്മിൽ അത്രയേറെ ബന്ധമാണ്‌. ഗന്ധത്തിന് മനുഷ്യൻറെ മനസ്സുമായി ആഴമേറിയതും സങ്കീർണ്ണവുമായ ബന്ധമുണ്ട്. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ടെന്നാണ്‌ പറയുന്നത്‌. ഫിംഗർപ്രിന്റ്‌ പോലെ, ഓരോ നാടിനും ആ ഗന്ധമുണ്ട്‌.കേരളത്തിന്റെ ഗന്ധമല്ല, തമിഴ്‌നാടിന്‌, അതല്ല ഗോവയ്ക്ക്‌, അങ്ങനെ ഓരോ മനുഷ്യർക്കുമെന്ന പോലെ ഓരോ നാടിനും ഗന്ധമുണ്ട്‌. മനുഷ്യർക്കും നാടിനും മാത്രമല്ല, […]

മനുഷ്യനും ഗന്ധവും തമ്മിൽ Read More »

അതി ഭീകരമായ ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ച വ്യക്തിയുടെ ശേഷ ജീവിതം സാധാരണമായിരിക്കുമോ ?

പ്രകൃതി ദുരന്തം, ഗുരുതരമായ അപകടം, ഭീകരപ്രവർത്തനം, യുദ്ധം, ബലാത്സംഗം അല്ലെങ്കിൽ മരണഭീഷണി നേരിടുന്നവർ തുടങ്ങിയ ആഘാതകരമായ സംഭവങ്ങൾ അനുഭവിച്ചവരോ കണ്ടവരോ ആയ ആളുകളുടെ ശേഷ ജീവിതം പഴയതു പോലെ ഒരിക്കലും സന്തോഷകരമായിരിക്കില്ല എന്നതാണ് ദുഖകരമായ വസ്തുത. ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അത് അവർക്ക് വീണ്ടും സംഭവിക്കാം എന്ന ഭയം അവരെ നിരന്തരം വേട്ടയാടും ഇതിനെ സാങ്കേതികമായ Post traumatic stress disorder അഥവ PTSD എന്ന് വിളിക്കും. ഈ ആന്തരിക വ്യഥകളുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുമാകട്ടെ സാധാരണയായി പേടി

അതി ഭീകരമായ ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ച വ്യക്തിയുടെ ശേഷ ജീവിതം സാധാരണമായിരിക്കുമോ ? Read More »

എന്തുകൊണ്ട് മധുരം കഴിക്കുന്നു ?

എന്തുകൊണ്ട് മധുരം കഴിക്കുന്നു ? ഈ അടുത്ത നാളുകളിൽ ഒന്നിൽ ഒരു ഓൺലൈൻ ചാനലിന്റെ , സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ടോക് ഷോയിൽ നിർദോഷമായി പറഞ്ഞ ഒരു കമന്റ്‌ വിവാദം ആയിരുന്നു.മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയുടെ പ്രമോഷൻ ആയിരുന്നു രംഗം. സഹ നടിയോട്‌ മമ്മൂട്ടിയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ അവതാരകനോട്‌, താരം ചക്കര ആണെന്നായിരുന്നു നടിയുടെ മറുപടി, തിരിച്ച്‌ എന്നെ പഞ്ചസാര എന്ന് വിളിച്ചില്ല എന്ന മമ്മുട്ടിയുടെ ചിരിയോടെയുള്ള മറുപടി ആയിരുന്നു വിവാദത്തിന്റെ ഹേതു…. ജീവിതത്തിൽ എന്റെ

എന്തുകൊണ്ട് മധുരം കഴിക്കുന്നു ? Read More »

കാഴ്ചയും തലച്ചോറും

കവി പറയുന്നത്‌ , മങ്ങിയകാഴ്ചകൾ കണ്ട്‌ മടുത്തു . . . അത്‌ കൊണ്ട്‌ കണ്ണടകൾ വേണം എന്നാണ്‌..! കവി വാക്യം സത്യമാണ്‌. കാഴ്ചയുടെ കൃത്യതയുടെ അത്ഭുതകരമായ തെളിമയാണ്‌ കണ്ണട. എത്ര കൃത്യമായി ആണ്‌ അത് ജീവിതത്ത അടയാളപ്പെടുത്തുന്നത്‌. ചിലർ അത് മുഖത്തെ വിഷാദകരമാക്കുന്നു എന്നതിൽ ഖേദിക്കുന്നവരാണ്‌. പക്ഷെ കണ്ണട നമ്മുടെ മുൻപാതകളെ സുവ്യക്തമാക്കുന്ന അടയാളക്കല്ല് ആണ്‌. കാഴ്ച ശക്തി കുറഞ്ഞു തുടങ്ങിയാൽ കൃത്യമായി വിദഗ്ധ സഹായം തേടുകയും  കണ്ണട ആവശ്യമെങ്കിൽ അത് ഉപയോഗിക്കുകയും ചെയ്യുക എന്നത്

കാഴ്ചയും തലച്ചോറും Read More »

രതിയുടെ ഭാവി

കാമ ശാസ്ത്രം പോലുള്ള പുരാതന ഗ്രന്ഥങ്ങളാലും പിൽക്കാലത്ത് രതി സമ്പന്നമായ വീഡിയോകളാലും സമ്പുഷ്ടമായ രതി സാമ്രാജ്യത്തെ കുറിച്ചുള്ളതല്ല ഈ കുറിപ്പുകൾ മറിച്ച് ശാസ്ത്രം ഇന്നി വരുന്ന 1-2 പതിറ്റാണ്ടുകൾ കൊണ്ട് നമ്മുടെ അത്യന്തം അവശ്യമായ ശാരീരിക ആവശ്യങ്ങളിലൊന്നിൽ വരുത്താൻ പോകുന്ന വിപ്ലവകരമായ മാറ്റത്തെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. നാളെകളിലെ നിങ്ങളുടെ നിശകളെ സമ്പുഷ്ടമാക്കാൻ പോകുന്നത് നമ്മുടെ അതേ ഉള്ളളവുകളുള്ള പാവകളാവാം. നിങ്ങളിൽ പലരും പുശ്ചത്തോടെയാകാം ഇതു കേൾക്കുന്നത് പക്ഷെ നിങ്ങളറിയണം മനുഷ്യന്റെ അതേ ശരീരയളവുകളുള്ള ,

രതിയുടെ ഭാവി Read More »

ആത്മഹത്യ ചെയ്യുമ്പോൾ . . .

ഞാനൊരു ആത്മഹത്യ കുറുപ്പ് വായിക്കുകയായിരുന്നു, ജീവനൊടുക്കുന്നതിനു മുമ്പ് അതിമനോഹരമായ ഒരു കുറിപ്പ് എഴുതി അത് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കൾക്കെല്ലാം വായിക്കാനും വേദനിക്കാനുമായ് ഒരു ചെറുപ്പക്കാരൻ പോസ്റ്റ് ചെയ്തിട്ട് ജീവനൊടുക്കുന്നു. ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ ആ ആത്മഹത്യ പ്രിയപ്പെട്ടവർക്ക് വേദനാജനകവും വിശാലമായ സമൂഹത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട് ആത്മഹത്യാ ചിന്തകളിലേക്കും പെരുമാറ്റങ്ങളിലേക്കും നയിക്കുന്ന വൈകാരികവും മാനസികവുമായ ഒരുപാട് കാരണങ്ങളുണ്ട്. സാധാരണ രീതിയിൽ അമിതമായ വൈകാരിക ക്ലേശത്തോടുള്ള അങ്ങേയറ്റത്തെ പ്രതികരണമായിട്ടാണ് ആത്മഹത്യ ഉണ്ടാകാറ്. അതായത് തുടർന്ന് ജീവിക്കുന്നതിൽ ഏതൊരു പ്രയോജനവുമില്ല എന്ന

ആത്മഹത്യ ചെയ്യുമ്പോൾ . . . Read More »

ഹോമോഫോബിയ

ലോകപ്രശസ്ത ഫുട്ബോൾ താരം നെയ്മറുടെ മാതാവ്‌ അമ്പത്തിമൂന്ന് വയസ്സുകാരിയാ നദിന സാന്റോസ്‌ ഭർത്താവിൽ നിന്നും വിവാഹമോചനം നേടി ഇരുപത്തി രണ്ട്‌ വയസ്സുള്ള ടിയാഗോയെ വിവാഹം ചെയ്ത വാർത്ത, നെയ്മർ ഫാൻസ്‌ ഏറെയുള്ള മലയാളി സോഷ്യൽ മീഡിയയിൽ ഏറെ അസഹിഷ്ണാലുക്കളെ സ്യഷ്ടിച്ചിരുന്നു. കുറച്ച്‌ നാൾ മുന്നേ മലയാളിയായ ചെമ്പൻ ജോസിന്റെ വിവാഹ വാർത്തയ്ക്ക്‌ താഴെയും അത്തരം അസഹിഷ്ണുക്കളുടെ അഴിഞ്ഞാട്ടം കാണാമായിരുന്നു. സാധാരണ മനുഷ്യരുടെ കാര്യത്തിൽ കപട സദാചാര മനുഷ്യർ ഇത്രയും അസഹിഷ്ണുക്കൾ ആകുമ്പോൾ , അൽപ്പം വ്യത്യസ്തയുള്ളവരുടെ കാര്യത്തിൽ

ഹോമോഫോബിയ Read More »

നായകളും മനശാസ്ത്രവും

ഓർത്തു വെയ്ക്കാനൊത്തിരി ഓർമ്മകൾ സമ്മാനിച്ച വളർത്തു മൃഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം പലതുണ്ടാകുമെങ്കിലും, ഭൂരിപക്ഷം തീർച്ചയായും നായയ്ക്കാകും എന്നുറപ്പാണ്‌. നന്ദിയുള്ള ജീവി എന്ന് മനുഷ്യർ ഏറ്റവും അധികം പറയുന്നതും നായയെക്കുറിച്ചാണ്.മലയാളിയെ ഏറ്റവും അധികം സങ്കടക്കടലിലാഴ്ത്തിയ ഒരു കഥയിലെ പ്രധാന കഥാപാത്രം ഒരു പട്ടിയാണ്‌. തകഴിയുടെ വെള്ളപ്പൊക്കം എന്ന കഥ വായിച്ചവരാരും , വെള്ളപ്പൊക്കത്തിൽ രക്ഷപ്പെടാനാകാതെ അതിനിരയായി പോകുന്ന നായയുടെ നിസ്സഹായതയും യജമാനനോടുള്ള കൂറും ഒടുവിൽ അതിന്റെ മരണവും വേദനയും മറക്കാനിടയില്ല.ഇണങ്ങിയാൽ മനുഷ്യരുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കുന്ന

നായകളും മനശാസ്ത്രവും Read More »